ഓർമ്മകളുടെ ഈണങ്ങളിൽ രംഗനാഥം ഭജേ
text_fieldsതിരുവനന്തപുരം: മലയാളികളുടെ ഓർമകളിൽ മറക്കാനാവാത്ത സംഗീതാനുഭവങ്ങൾ നൽകി കടന്നുപോയ ആലപ്പി രംഗനാഥിനെ മലയാള ചലച്ചിത്രപിന്നണി ഗായകസംഘടനയായ 'സമം' ഭാരത് ഭവനുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ അനുസ്മരിച്ചു. 'രംഗനാഥം ഭജേ' എന്ന അനുസ്മരണം തൈക്കാട് ശെമ്മാങ്കുടി സ്മൃതി മണ്ഡപത്തിൽ നടന്നു. കലാ സംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സമം പ്രസിഡണ്ട് സുദീപ് കുമാർ അധ്യക്ഷത വഹിച്ചു. പ്രമുഖ പിന്നണി ഗായകരായ ഉണ്ണി മേനോൻ വിജയ് യേശുദാസ് , ബിജു നാരായണൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ ആലപ്പി രംഗനാഥിനെ അനുസ്മരിച്ചു.
രംഗനാഥ് മാസ്റ്ററുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്നണി ഗായകരും സന്നിഹിതരായിരുന്നു. രംഗനാഥ്മാസ്റ്ററുടെ മകൻ പ്രമോദ് രംഗനാഥ് അച്ഛന്‍റെ ഓർമ്മകൾ പങ്കിട്ടു. ഡോ. കെ.ജെ യേശുദാസ് ഓൺലൈനിലൂടെ ആലപ്പി രംഗനാഥിനെ അനുസ്മരിച്ചു. തുടർന്ന് രംഗനാഥ് മാസ്റ്ററെക്കുറിച്ച് സമം തയ്യാറാക്കിയ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. അതിനു ശേഷം ആലപ്പി രംഗനാഥ് 72 മേളകർത്താരാഗങ്ങളിൽ രചിച്ച് ചിട്ടപ്പെടുത്തിയ കൃതികൾ, മാസ്റ്ററുടെ ശിഷ്യനും കർണാടക സംഗീതജ്ഞനുമായ ബിനു ആനന്ദ് തുടർച്ചയായി 10 മണിക്കൂറുകൾ വേദിയിൽ അവതരിപ്പിച്ചു.
സമം ജനറൽ സെക്രട്ടറി രവിശങ്കർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.