െവെക്കത്ത് ജാതി ദുരഭിമാന ആക്രമണമെന്ന്; പൊലീസ് സംരക്ഷിക്കുന്നതായി ആരോപണം
text_fieldsകോട്ടയം: പട്ടികജാതിക്കാരെൻറ വീട് ആക്രമിച്ച് പണവും സ്വർണവും കവർന്നവരെ പൊലീസ് സംരക്ഷിക്കുന്നതായി സോഷ്യലിസ്റ്റ് എസ്.സി/എസ്.ടി സെൻറർ സംസ്ഥാന പ്രസിഡൻറ് ഐ.കെ. രവീന്ദ്രരാജ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞമാസം 28ന് രാവിലെ ഇരുചക്ര വാഹനങ്ങളിൽ വന്ന എട്ടംഗസംഘമാണ് വൈക്കം വല്ലകത്ത് മണപ്പാടത്തുവീട്ടിൽ ജയെൻറ വീട് ആക്രമിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തെതുടർന്ന് ജയനും ഭാര്യയും ഇളയമകനും കോട്ടയം മെഡി. കോളജിൽ പോയ സമയത്തായിരുന്നു സംഭവം. ടി.വി, ഫ്രിഡ്ജ്, ബൈക്ക് എന്നിവ നശിപ്പിച്ചു. അലമാര തകർത്ത് 2,16,000 രൂപയും രണ്ടരപ്പവെൻറ സ്വർണവളയും കവർന്നു. ദൃക്സാക്ഷിയായ അയൽവാസിയുടെ മകളെ തലക്കടിച്ചുെകാലപ്പെടുത്താനും ശ്രമമുണ്ടായി.
തുടർന്ന് അന്നും ഒക്ടോബർ എട്ട്, പത്ത് തീയതികളിലും വൈക്കം പൊലീസിലും ഡിവൈ.എസ്.പിക്കും പരാതിനൽകി. വീട് ആക്രമിച്ച രണ്ടുപേരെ ദൃക്സാക്ഷി തിരിച്ചറിഞ്ഞിട്ടും പൊലീസ് വിട്ടയച്ചു. പണവും സ്വർണവും ജയെൻറ മക്കൾ മോഷ്ടിച്ചെന്നു വരുത്തിത്തീർക്കാനാണ് പൊലീസിെൻറ ശ്രമം. ജയനും കുടുംബത്തിനും ഇപ്പോഴും ആക്രമണഭീഷണിയുണ്ട്. ജയെൻറ മകനും പട്ടികജാതി ഇതര വിഭാഗത്തിൽപെട്ടയാളുടെ മകളും തമ്മിൽ പ്രണയത്തിലായതിെൻറ വിരോധത്തിലാണ് ആക്രമണം.
കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്ന വൈക്കം എസ്.എച്ച്.ഒക്കെതിരെ ഉന്നതതല അന്വേഷണം നടത്തി പട്ടികജാതി നിരോധന നിയമപ്രകാരം കേസെടുക്കണം. കേരള പുലയർ മഹാസഭ ജില്ല പ്രസിഡൻറ് വൈക്കം ബാബു, ജയൻ, ഭാര്യ അംബിക, മകൻ അർജുനൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.