എെൻറ മകൻ പിടഞ്ഞുമരിച്ചതുപോലെ അവനെ െകാന്നവരെയും തൂക്കിക്കൊല്ലാൻ വിധിക്കണം -ദുരഭിമാനക്കൊലക്കിരയായ അനീഷിെൻറ മാതാപിതാക്കൾ
text_fieldsകുഴൽമന്ദം: ''എെൻറ മകൻ പിടഞ്ഞുമരിച്ചതുപോലെ അവനെ െകാന്നവരെയും തൂക്കിക്കൊല്ലാൻ വിധിക്കണം, എന്നാലേ എനിക്ക് നീതി കിട്ടുകയുള്ളൂ. മകെൻറ ആത്മാവിന് ശാന്തി കിട്ടൂ''- അനീഷിെൻറ മാതാവ് രാധയുടേതാണ് നെഞ്ചുരുകുന്ന ഇൗ വാക്കുകൾ. മകളുടെ താലിച്ചരടറുത്ത് വിധവയാക്കിയ അവനൊരു അപ്പനാണോ - അവർ കണ്ഠമിടറി ചോദിക്കുന്നു.
ജീവന് ഭീഷണിയുണ്ടായിരുന്നെങ്കിലും പലതും ഞങ്ങളോട് പറയാതെ മകൻ അടക്കിപ്പിടിച്ച് നടക്കുകയായിരുന്നു. എന്നാലും ആ പാപികൾ മകനെ വകവരുത്തുമെന്ന് കരുതിയിരുന്നില്ല. അത്ര താലോലിച്ച് വളർത്തിവലുതാക്കിയതാണ് അവനെ. എന്തുമാത്രം വേദന സഹിച്ചാണ് അവൻ മരിച്ചിട്ടുണ്ടാവുക -രാധ വിതുമ്പി.
സ്വന്തം മകളെപ്പോലെ ഞങ്ങളെ കാണുന്ന ഹരിതയെ ഞങ്ങൾക്ക് ഒരിക്കലും തള്ളിപ്പറയാനോ മറക്കാനോ കഴിയില്ലെന്ന് അനീഷിെൻറ അച്ഛൻ അറുമുഖൻ പറയുന്നു. ഞങ്ങളെ കരുതിയിട്ടാണല്ലോ അവൾ ഇറങ്ങിവന്നത്. ജീവനുള്ള കാലത്തോളം അവളെ കാക്കും. ഞങ്ങൾക്ക് കഴിയുംവിധം നോക്കും. അപ്പുവിനെ കാണണമെന്ന് പറഞ്ഞ് അവൾ കരയുകയാണ്. രണ്ട് ദിവസമായി ഉറങ്ങിയിട്ടില്ല. അത്ര സ്നേഹിച്ചുപോയതല്ലേ അവർ. ഞങ്ങളും ഉറങ്ങിയിട്ടില്ല. സ്നേഹിച്ചവരെ അവരുടെ പാട്ടിന് വിടുകയല്ലേ വേണ്ടത് -അറുമുഖൻ ചോദ്യം ബാക്കിയാകുന്നു.
കുഴൽമന്ദം: തേങ്കുറുശ്ശി സ്വദേശി അനീഷ് (27) വെേട്ടറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചനയിലടക്കം കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. േഫാൺ രേഖകളടക്കം വിശദമായി ശേഖരിക്കും. അനീഷിെൻറ കുടുംബാംഗങ്ങളുടേയും ഭാര്യ ഹരിതയുടേയും മൊഴി അടുത്തദിവസം രേഖപ്പെടുത്തും.
തുടരേന്വഷണം ജില്ല ക്രൈംബ്രാഞ്ച്് ഏറ്റെടുക്കുന്നതിെൻറ ഭാഗമായി കേസ് ഫയലുകൾ തിങ്കളാഴ്ച ലോക്കൽ പൊലീസിൽനിന്ന് സ്വീകരിക്കും. അനീഷിെൻറ ഭാര്യ ഹരിതയുടെ അമ്മാവനാണ് ഒന്നാംപ്രതി സുരേഷ്. ഹരിതയുടെ പിതാവാണ് രണ്ടാംപ്രതി പ്രഭുകുമാർ. സുരേഷാണ് കത്തി ഉപയോഗിച്ച അനീഷിെൻറ തുടയിൽ കുത്തിയെതന്ന് പൊലീസ് പറഞ്ഞു.
പ്രഭുകുമാർ ഇരുമ്പുദണ്ഡുപയോഗിച്ച് തലക്കടിച്ചു. രക്തം വാർന്ന് മരിച്ചെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവശേഷം അരമണിക്കൂറോളം നിലത്ത് കിടന്നശേഷമാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. സംഭവസമയത്ത് സുരേഷും പ്രഭുകുമാറും നന്നായി മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.