‘വി നാട്, ഓണറിങ് ഹീറോസ്’ നാടേറ്റെടുക്കുന്നു
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിക്കാൻ ‘മാധ്യമ’വും ‘മീഡിയവണും’ ഒരുക്കുന്ന ‘വി നാട്, ഓണറിങ് ഹീറോസ്’ പരിപാടിക്കുള്ള ഒരുക്കം ഊർജിതം. സെപ്റ്റംബർ ഏഴിന് വൈകീട്ട് നാലുമുതൽ കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് പരിപാടി. മന്ത്രിസഭ ഉപസമിതി അംഗങ്ങളായ മന്ത്രിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയ സംഘടനകൾ, കൂട്ടായ്മകൾ, വ്യക്തികൾ, സർക്കാർ സംവിധാനങ്ങൾ തുടങ്ങിയവരെയാണ് ആദരിക്കുക.
പൊലീസ്, റവന്യൂ, അഗ്നിരക്ഷസേന, വനം വകുപ്പ്, ആരോഗ്യവകുപ്പ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളും പരിപാടിക്കെത്തും. ലോകം മുഴുവൻ അത്ഭുതത്തോടെയാണ് വയനാട്ടിലെ രക്ഷാപ്രവർത്തനം നോക്കിക്കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.