കോടികളുടെ നിക്ഷേപം വരും, യാത്ര യുവാക്കള്‍ക്കുവേണ്ടി –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തെൻറ േനതൃത്വത്തിൽ ജപ്പാൻ, കൊറിയ എന്നിവിടങ്ങളിൽ നടത്തിയ യാത്ര കേരളത്തിെൻറ യുവജനതയെ മുന്നില്കണ്ടുകൊണ്ടുള്ളതായിരുന്നെന്നും കോടികളുടെ നിേക്ഷപമാകും ഇൗ സന്ദർശനത്തിലൂടെ സംസ്ഥാനത്ത് വരികയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച വിമർശനങ്ങൾക്കൊന്നും മറുപടി പറയുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഐ.ടി, ഭക്ഷ്യ സംസ്കരണം, മത്സ്യബന്ധനം, നൈപുണ്യ വികസനം, മാലിന്യ സംസ്കരണം, ദുരന്ത നിവാരണം എന്നീ മേഖലകള്‍ക്കൊക്കെ ഗുണകരമാവുന്ന സന്ദര്‍ശനമാണ് പൂര്‍ത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാന് സന്ദർശനത്തിലെ നേട്ടങ്ങൾ
- ആദ്യ യോഗത്തിൽതന്നെ 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിച്ചു. നൂറുകണക്കിന് കോടി രൂപയുടെ നിക്ഷേപം എത്തുമെന്ന ഉറപ്പ് നേടി.
- നീറ്റ ജെലാറ്റിന്‍ കമ്പനി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ 200 കോടി രൂപ കൂടി നിക്ഷേപിക്കും.
- ടെറുമോ കോര്പറേഷന് തിരുവനന്തപുരത്തുള്ള ടെറുമോ പെന്‍പോളില്‍ 105 കോടി രൂപയുടെ നിക്ഷേപം നടത്തും.
- തോഷിബയുമായി ലിഥിയം ടൈറ്റാനിയും ഓക്സൈഡ് (എല്‍.ടി.ഒ) ബാറ്ററി സാങ്കേതിക വിദ്യ കൈമാറ്റത്തിന് താൽപര്യപത്രം ഒപ്പുവെച്ചു.
- ഭാവിയുടെ ഇന്ധനമെന്ന് കണക്കാക്കുന്ന ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് ടൊയോട്ടയുമായും ചര്‍ച്ചകള്‍ നടന്നു.
- എറണാകുളത്തെ പെട്രോകെമിക്കല്‍ കോംപ്ലക്സില്‍ ലൂബ്രിക്കൻറ് ബ്ലെന്‍ഡിങ് യൂനിറ്റ് സ്ഥാപിക്കാന്‍ ജി.എസ് കാള്‍ടെക്സ് കോര്പറേഷന് താൽപര്യം പ്രകടിപ്പിച്ചു.
- ജപ്പാന് എക്സ്റ്റേണല്‍ ട്രേഡ് ഒാർഗനൈസേഷെൻറ ഓഫിസ് തിരുവനന്തപുരത്ത് ആരംഭിക്കാന്‍ ക്ഷണിച്ചു.
- ഷിമാനെ യൂനിവേഴ്സിറ്റി കുസാറ്റുമായി ചേര്‍ന്ന് രണ്ടു യൂനിവേഴ്സിറ്റിയില്‍നിന്നും ബിരുദം ലഭിക്കുന്ന കോഴ്സ് ആരംഭിക്കും. കേരളത്തില്‍ ആറുമാസം, ജപ്പാനില്‍ ആറുമാസം എന്ന തരത്തില്‍ വരുന്ന ഒരു വര്‍ഷത്തെ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം കുസാറ്റുമായി ചേര്‍ന്ന് ആരംഭിക്കാനുള്ള നടപടികളിലേക്കും കടക്കും.
- കേരളത്തിലും കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനുള്ള ശേഷി വികസനം നടത്തും.
കൊറിയൻ സന്ദർശനത്തിലെ നേട്ടങ്ങൾ
- സമുദ്രോൽപാദന-ഭക്ഷ്യസംസ്കരണ രംഗത്ത് പങ്കാളികളെ കണ്ടെത്താന്‍ കൊറിയ ഫുഡ് ഇന്‍ഡസ്ട്രി ഡെവലപ്മെൻറ് അസോസിയേഷെൻറ നേതൃതല സംഘം അടുത്തമാസത്തോടെ വരും.
- ചേര്‍ത്തലയിലെ സമുദ്രോൽപന്ന സംസ്കരണ മേഖല സന്ദര്‍ശിക്കാനും കയറ്റുമതി നടത്താനും കൊറിയ ഇമ്പോര്േട്ടഴ്സ് അസോസിയേഷന് തീരുമാനിച്ചു.
- കെ.എസ്.ഐ.ഡി.സിയുടെ ചേര്‍ത്തല ഫുഡ് പാര്‍ക്കില്‍ ഒരു ടെസ്റ്റ് സെൻറർ തുടങ്ങാനും ഇവര്‍ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
- ഹ്യുണ്ടായിയുടെ വാഹന പാര്‍ട്സ് സപ്ലയര്‍ ആയ എല്‍കെ ഹൈ ടെക് പുതിയ മാനുഫാക്ചറിങ് യൂനിറ്റ് ആരംഭിക്കാന്‍ പാലക്കാട് സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.
- ഐ.ടി, എല്‍.ഇ.ഡി നിർമാണം, ഓട്ടോമൊബൈല്‍ കംപോണേൻറ്സ്, ഭക്ഷ്യ സംസ്കരണം, ഇടത്തരം-ചെറുകിട വ്യവസായങ്ങള്‍, ലോജിസ്റ്റിക്സ്, സെപ്ലെ ചെയിന്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപിക്കാൻ കൊറിയൻ നിക്ഷേപകര്‍ താൽപര്യം പ്രകടിപ്പിച്ചു.
- ബുസാനിലും സോളിലുമുള്ള മാലിന്യ സംസ്കരണ പ്ലാൻറുകൾ കേരളത്തില്‍ പ്രയോജനപ്പെടുത്താവുന്ന മാതൃകകളാണ്.
- സെമി ഹൈ സ്പീഡ് റെയിലുമായി ബന്ധപ്പെട്ടു ജൈക്ക (ജപ്പാന് ഇൻറര്‍നാഷനല്‍ കോഓപറേഷന്‍ ഏജന്‍സി)യുമായും ഹ്യുണ്ടായിയുമായും കൂടിയാലോചന നടത്തി.
- കേരളത്തിെൻറ നിക്ഷേപ സാധ്യതകള്‍ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാന്‍ ‘അസെന്‍ഡ് 2020’ ജനുവരിയില്‍ നടത്തും.
‘ആ അൽപത്തരം ഞങ്ങൾ കാണിക്കില്ല’
തിരുവനന്തപുരം: വിദേശയാത്രക്ക് പോയ കുടുംബാംഗങ്ങളുടെ െചലവ് സർക്കാർ വഹിക്കുന്ന അൽപത്തരം തങ്ങൾ കാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുെമ്പാന്നും തങ്ങൾ അങ്ങനെ ചെയ്തിട്ടില്ല. താനും മന്ത്രിമാരും ഉല്ലാസയാത്രക്ക് പോയെന്ന് പറയുന്നവരെക്കുറിച്ച് എന്ത് പറയാൻ. ഞങ്ങൾക്കൊപ്പം വന്ന ഉദ്യോഗസ്ഥരോട് ചോദിക്ക് ഞങ്ങളുടെ യാത്രയിൽ ഉല്ലാസമുണ്ടായിരുന്നോയെന്ന്. കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു സന്ദർശനം.
എന്തിനേയും എതിർക്കണമെന്നാണ് പ്രതിപക്ഷം കരുതിെവച്ചിരിക്കുന്നത്. രാജ്യത്തിെൻറ വികസനകാര്യങ്ങൾ ഏറ്റെടുക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.