ഹോർട്ടികൾചർ മുൻ ഡയറക്ടറെ സസ്പെൻഡ് ചെയ്തു
text_fieldsതിരുവനന്തപുരം: ഹോര്‍ട്ടികള്‍ചര്‍ മിഷന് മുൻ ഡയറക്ടർ കെ. പ്രതാപനെ സസ്പെൻഡ് ചെയ്തു. കര്‍ഷകര്‍ക്ക് ടിഷ്യൂ കള്‍ചര്‍ വാഴയും മാവിന്‍തൈയും വിതരണംചെയ്ത വകയില്‍ പത്തുകോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കൃഷിവകുപ്പിലെ സ്പെഷല്‍ വിജിലന്‍സ് സെല്ലിെൻറ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുന്‍ ഡയറക്ടര്‍ കെ. പ്രതാപന്, അന്നത്തെ പ്രൊജക്ട് ഒാഫിസര്‍ അജയ്ചന്ദ്ര, സംഘമൈത്രി കര്‍ഷകസംഘം ചെയര്മാന് ബാലചന്ദ്രന് നായര്‍ എന്നിവരടക്കം പത്തുപേരായിരുന്നു കുറ്റക്കാര്‍. വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് സസ്പെൻഡ് ചെയ്തത്. കാർഷിക സർവകലാശാലയിലെ പ്രഫസർ സ്ഥാനത്തുനിന്നാണ് കെ. പ്രതാപനെ സസ്പെൻഡ് ചെയ്തത്.
തെങ്ങ് ഗവേഷണ കേന്ദ്രം മേധാവിയായ പ്രതാപനെ സസ്പെന്‍ഡ് ചെയ്യാനും സര്‍വിസില്‍നിന്ന് വിരമിച്ച അജയചന്ദ്രനില്നിന്ന് നഷ്ടമായ തുക തിരിച്ചുപിടിക്കാനുമാണ് റിപ്പോർട്ടിൽ ശിപാര്ശനൽകിയത്. മിഷന് ടെക്നിക്കല്‍ കമ്മിറ്റി അംഗങ്ങളായിരുന്ന കാര്‍ഷിക സര്‍വകലാശാലയിലെ രണ്ട് ഉദ്യോഗസ്ഥരടക്കം ഏഴുപേര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും സംഘമൈത്രിയിലെ ബാലചന്ദ്രന്നായര്ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ശിപാര്‍ശ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.