ആശുപത്രി ആക്രമണങ്ങള്‍; ആറിന് ദേശീയസമരം
text_fieldsതിരുവനന്തപുരം: വര്‍ധിച്ചുവരുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ആറിന് െഎ.എം.എ നടത്തുന്ന സമരത്തിൽ കേരളത്തിലെ ഡോക്ടർമാരും പങ്കുചേരും. അന്ന് കേരളത്തിലെ എല്ലാ ഡോക്ടര്‍മാരും പ്രതിഷേധ ബാഡ്ജ് ധരിച്ചായിരിക്കും ഡ്യൂട്ടിക്കെത്തുക. ഒ.പി വിഭാഗത്തില്‍നിന്ന് ഒരുമണിക്കൂര്‍ വിട്ടുനില്‍ക്കും.
കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്, കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്, പി.ജി മെഡിക്കല്‍ സ്റ്റുഡൻസ് അസോസിയേഷന്, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്, മെഡിക്കല്‍ സ്റ്റുഡൻസ് അസോസിയേഷന്, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് എന്നീ സംഘടനകൾ പ്രതിഷേധ സമരത്തില്‍ പെങ്കടുക്കും.
ആശുപത്രിയില്‍ സമാധാനപരമായ അന്തരീക്ഷം ഒരുക്കേണ്ടത് ഡോക്ടര്‍മാരുെടയും മറ്റ് ജീവനക്കാരുെടയും രോഗികളുെടയും ആവശ്യമാണ്. അതിനാല്‍, ഈ സമരത്തില്‍ പൊതുജനങ്ങളുടെ സഹകരണം ഐ.എം.എ അഭ്യർഥിച്ചു. ഡല്‍ഹിയിലെ രാജ്ഘട്ടില്‍നിന്ന് തുടങ്ങുന്ന പ്രതിഷേധ ജാഥയില്‍ പതിനായിരക്കണക്കിന് ഡോക്ടര്‍മാര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.