നഴ്സുമാരുടെ വേതന വർധനവ് നടപ്പാക്കാനാകില്ലെന്ന് മാനേജ്മെന്‍റുകൾ
text_fieldsതിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കിയുള്ള സര്‍ക്കാര്‍ വിജ്‍ഞാപനം നടപ്പാക്കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്‍റുകൾ. മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവാണ് വിജ്ഞാപനത്തിലുള്ളത്. ഇത് നിയമവിരുദ്ധമാണ്. അത്തരത്തിൽ നടപ്പിലാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരുമെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ (കെ.പി.എച്ച്.എ) അറിയിച്ചു. ശമ്പള വര്‍ധനവ് സംബന്ധിച്ച് കഴിഞ്ഞദിവസം സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ആശുപത്രി മാനേജ്‌മെന്റുകള്‍ രംഗത്ത് വന്നത്.
ഭീഷണിപ്പെടുത്തി നേടിയ വേതന വർധനവാണിത്. വേതന വർധനക്കായി ചികിത്സാ ചെലവുകൾ വർധിപ്പിക്കേണ്ടി വരുമെന്നും മാനേജ്മെന്‍റുകൾ അറിയിച്ചു.
അതേസമയം, ഈ മാസം തന്നെ വർധിപ്പിച്ച വേതനം നഴ്സുമാർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ആശുപത്രികൾക്ക് യു.എൻ.എ നോട്ടീസ് നൽകി. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം നടത്തുമെന്നും നോട്ടീസിൽ പറയുന്നു. ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ലോങ്മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നഴ്‌സുമാര്‍ മാറ്റിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.