ശിവശങ്കറിനായി മെഡിക്കൽ കോളജിൽ ഒത്തുകളി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയെ 1.90 ലക്ഷം ഡോളർ വിദേശേത്തക്ക് കടത്താൻ സഹായിച്ചെന്ന പുതിയ കേസിൽ എം. ശിവശങ്കറിെൻറ ചോദ്യം ചെയ്യൽ ഒഴിവാക്കാൻ മെഡിക്കൽ കോളജിൽ ഒത്തുകളി.
അന്വേഷണം നേരിടുന്ന കേസുകളിലെല്ലാം തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നും ഇതിനുശേഷം തുടർചികിത്സ നടപടി സ്വീകരിച്ചാൽ മതിയെന്നുമുള്ള ഉന്നതതല നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ഞായാറാഴ്ച ചേരാനിരുന്ന മെഡിക്കൽ ബോർഡ് യോഗം മാറ്റിവെച്ചു.
സ്വകാര്യ ആശുപത്രിയിലെ ആൻജിേയാഗ്രാം പരിശോധനയിൽ ശിവശങ്കറിന് ഹൃദയസംബന്ധമായ അസുഖമില്ലെന്ന് കണ്ടെത്തിയിരുന്നു. നട്ടെല്ലിലെ വേദനക്ക് നടത്തിയ പരിശോധനയിൽ ഡിസ്ക്കിന് തകരാർ കണ്ടു. തുടർന്നാണ് ശനിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ന്യൂറോ വിഭാഗത്തിലെ പരിശോധനയിലും അസുഖമൊന്നും കണ്ടെത്താനായില്ല.
അസ്ഥിരോഗ വിഭാഗത്തിലെ പ്രാഥമിക പരിശോധനകളെ തുടർന്ന് നിരീക്ഷണത്തിന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. സാധാരണ വി.ഐ.പികളെ അടക്കം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ രോഗ വിവരം സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കാറുണ്ട്.
ശിവശങ്കറിനെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഓർത്തോ ഐ.സി.യുവിൽ പ്രവേശിപ്പിച്ച ശേഷം യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. മെഡിക്കൽ കോളജ് സൂപ്രണ്ടും ചില ഡോക്ടർമാരുമല്ലാതെ മറ്റ് ജീവനക്കാരെ അടുപ്പിക്കുന്നുമില്ല.
ഐ.സി.യുവിൽ കഴിഞ്ഞാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും വരെ കസ്റ്റംസിന് ചോദ്യം ചെയ്യാനോ, മറ്റു തുടർ നടപടികൾ സ്വീകരിക്കാനോ കഴിയില്ല. ഈ സാഹചര്യം മുതലെടുത്താണ് ഉന്നതതല ഇടപെടലുണ്ടായതെന്നാണ് വിവരം.
ഇന്നലെ രാവിലെയും കസ്റ്റംസ് അധികൃതരെത്തി ഡോക്ടർമാരോട് ആരോഗ്യ വിവരങ്ങൾ ആരാഞ്ഞിരുന്നു. ഞായറാഴ്ചയായതിനാൽ ഡോക്ടർമാരില്ലെന്നും തിങ്കളാഴ്ച മെഡിക്കൽ ബോർഡ് യോഗം ചേർന്നായിരിക്കും മറ്റ് കാര്യങ്ങൾ തീരുമാനിക്കുകയെന്നുമാണ് ഡ്യൂട്ടി ഡോക്ടർമാർ അറിയിച്ചത്.
വിദഗ്ധ പരിശോധനക്ക് ആശുപത്രിയിൽ തന്നെ തുടരാൻ മെഡിക്കൽ ബോർഡ് ശിപാർശ ചെയ്തേക്കുമെന്നാണ് സൂചന. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് നൽകിയാലും വിശ്രമം നിർദേശിച്ചേക്കാം. അങ്ങനെയെങ്കിൽ കൊച്ചിയിൽ കൊണ്ടുപോയുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കിയേക്കും.
മെഡിക്കൽ കോളജും ഐ.സി.യു പരിസരവും ഇൻറലിജൻസ് ബ്യൂറോ, കസ്റ്റംസ് നിരീക്ഷണത്തിലാണ്. അതേസമയം മുൻകൂർ ജാമ്യം തേടി ശിവശങ്കറിെൻറ അഭിഭാഷകർ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.