ന്യൂസ് ഡെസ്കിലെ ഇസ്ലാമോഫോബിയ: സോളിഡാരിറ്റി ചർച്ച സംഘടിപ്പിച്ചു
text_fieldsകോഴിക്കോട്: രാജ്യത്തെ മാധ്യമങ്ങളും വാര്‍ത്താ ഉറവിടങ്ങളും പൂര്‍ണമായും ഇസ്ലാമോഫോബിയ വളര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച ചർച്ച സംഗമം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ സാധാരണമായ ഒരു കാര്യമായി ഇത്തരം പ്രചാരണങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ കൃത്യമായ പ്രതിഫലനം മാധ്യമങ്ങളിലുൾപ്പെടെ എല്ലാ മേഖലകളിലും വ്യക്തമാണെന്നും യോഗം വിലയിരുത്തി. ‘ന്യൂസ് ഡെസ്കിലെ ഇസ്ലാമോഫോബിയ’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി കോഴിക്കോട് വിദ്യാര്‍ഥി ഭവനത്തിലാണ് ചര്‍ച്ച സംഗമം നടത്തിയത്.
രാജ്യത്തെ മാധ്യമങ്ങളിൽ മുസ്ലിം വിരുദ്ധത വ്യവസ്ഥാപിതമായി നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് അഗസ്റ്റ് സെബാസ്റ്റ്യന്‍ പറഞ്ഞു. മാധ്യമപ്രവര്ത്തകന് മനസ്സാക്ഷിക്ക് യോജിക്കാത്ത തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കേണ്ടിവരുന്ന അവസ്ഥകളുണ്ട്. ഇസ്ലാമോഫോബിയ പ്രചാരണങ്ങള്‍ക്ക് ലിംഗരാഷ്ട്രീയത്തെ തെറ്റായി ഉപയോഗിക്കുന്ന പ്രവണതയാണ് അവസാനമായി നോമ്പുമായി ബന്ധപ്പെടുത്തി നടന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങളുടെ പിന്നില്‍ കാണാനാകുന്നതെന്ന് ഗവേഷക പി.പി. നാജിയ അഭിപ്രായപ്പെട്ടു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, അഡ്വ. അമീന് ഹസന്, ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ആര്.എസ്. വസിം, കാമ്പസ് അലൈവ് എഡിറ്റര്‍ ടി.പി. ഹാമിദ്, അന്‍വര്‍ സ്വലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.