പകലിനൊപ്പം രാത്രിചൂടും കുതിച്ചുയരുന്നു
text_fieldsതൃശൂർ: പകലിനൊപ്പം ക്രമാതീതമായി രാത്രിചൂടും കേരളത്തിൽ കൂടുന്നു. 26 ഡിഗ്രി സെൽഷ്യസ് രേഖെപ്പടുത്തിക്കഴിഞ്ഞു. ഭൗമ കിരണങ്ങൾ വൈകുന്നേരം അന്തരീക്ഷത്തിലേക്ക് ആകർഷിക് കെപ്പടും.
ആകാശത്തിലേക്ക് ഉയരുന്ന കിരണങ്ങളെ മേഘങ്ങൾ ആഗിരണം ചെയ്യും. ഇതിെനാപ് പം ഇൗർപ്പമുള്ള അന്തരീക്ഷവും കൂടിയാവുേമ്പാൾ ചൂട് കൂടുകയും രാത്രിയിൽ പുഴുക്കം ഉണ്ട ാവുകയും െചയ്യും. തെളിഞ്ഞ ആകാശത്തിൽ രാത്രിയിൽ ഇത്രമേൽ ചൂടുണ്ടാവില്ല.
ശൈത്യമാസ ഗണത്തിൽപ്പെട്ട ഫെബ്രുവരിയിൽ ചൂട് അതിരുവിടുകയാണ്. ജനുവരി അവസാനം കണ്ട ചൂടുകൂടുന്ന പ്രവണത ഫെബ്രുവരി പകുതി കഴിഞ്ഞപ്പോൾ 37 ഡിഗ്രി സെൽഷ്യസ് കടന്നു. അതിനനുസരിച്ചാണ് രാത്രിയിലും ചൂട് കൂടുന്നത്. ഞായറാഴ്ച പകൽച്ചൂടിൽ പാലക്കാടാണ് മുന്നിൽ.
37.01 ഡിഗ്രി. കോഴിക്കോടും പുനലൂരും 36.05 ഡിഗ്രി. രാത്രിചൂട് കൂടുതൽ കോഴിേക്കാടും തിരുവനന്തപുരത്തുമാണ് -26.03. പാലക്കാട് -25.09. ആലപ്പുഴയിൽ- 26.02.
കഴിഞ്ഞ ആറുദശകമായി ചൂട് കൂടുന്ന പ്രവണത ഏറുകയാണ്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി മേഖലകളിൽ നൂറ്റാണ്ടായി ഇൗ വ്യതിയാനം നിഴലിക്കുന്നുണ്ട്. ചിലയിടങ്ങളിൽ വേനൽ മഴ ലഭിക്കുന്നുണ്ട്. ചൂട് കനക്കുന്നതോടെ മഴ ഇനിയും ലഭിക്കും. ചൂടിെൻറ പശ്ചാത്തലത്തിലുണ്ടാവുന്ന ഇൗർപ്പവും ഒപ്പം മേഘപ്രതികരണവുമാണ് മഴക്ക് കാരണം. കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്.
കഴിഞ്ഞ ആഴ്ചകളിലായി 80 മില്ലിലിറ്റർ മഴയാണ് കോന്നിയിൽ രേഖപ്പെടുത്തിയത്. തൊട്ടുപിന്നാെല എറണാകുളവുമുണ്ട്. മഴ പെയ്യാതെ ഇരുണ്ടുകൂടിയ മേഘം പുഴുക്കം കൂട്ടും.
പ്രളയത്തിന് പിന്നാലെ വരൾച്ചയുടെ പ്രതീതിയാണ് ചൂട് നൽകുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽമഴ ലഭിച്ചാൽ വരൾച്ചയെ തുരത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.