Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോട്ടൽ ഭക്ഷണവില...

ഹോട്ടൽ ഭക്ഷണവില നിയന്ത്രിക്കണം; ബില്ലുമായി എം.എൽ.എ

text_fields
bookmark_border
ഹോട്ടൽ ഭക്ഷണവില നിയന്ത്രിക്കണം; ബില്ലുമായി എം.എൽ.എ
cancel

തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ലു​ക​ളി​ലെ ഭ​ക്ഷ​ണ​വി​ല നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ സ്വ​കാ​ര്യ ബി​ല്ലു​മാ​യി ചി​ത്ത​ര​ഞ്ജ​ൻ എം.​എ​ൽ.​എ. പ​ല ജി​ല്ല​ക​ളി​ലും വ്യ​ത്യ​സ്ത വി​ല​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​ൽ ക്ര​മീ​ക​ര​ണം വേ​ണം. ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും ഭ​ക്ഷ്യ​വ​കു​പ്പും ഊ​ർ​ജി​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

ഹോ​ട്ട​ലു​ക​ളി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. അ​തി​നാ​ൽ ഇ​വ​രു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യെ​യും ന​മ്മു​ടെ കൂ​ടെ ആ​വ​ശ്യ​മാ​യി കാ​ണ​ണം. വി​ശ​പ്പി​ന​പ്പു​റം ഭ​ക്ഷ​ണം ആ​ഡം​ബ​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ൽ​പോ​ലും ഫൈ​സ്റ്റാ​ർ ഭ​ക്ഷ​ണം വി​ള​മ്പി​യെ തീ​രൂ​വെ​ന്നാ​ണ്​ മ​നോ​ഭാ​വം. നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മ്പോ​ൾ അ​തി​ലൂ​ടെ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാം -ചി​ത്ത​ര​ഞ്ജ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

തു​ട​ർ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി മ​റു​പ​ടി പ​റ​ഞ്ഞ കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നും ഏ​കീ​കൃ​ത വി​ല​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നു​മാ​യി സ​മ​ഗ്ര നി​യ​മ​നി​ർ​മാ​ണം സ​ർ​ക്കാ​റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് അ​റി​യി​ച്ചു. ബി​ല്ല് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PP ChitharanjanKerala News
News Summary - Hotel food prices must control, says MLA Chitharanjan
Next Story