ഇന്ന് ഹോട്ടൽ, മരുന്ന് കടയടപ്പ് സമരം
text_fieldsപാലക്കാട്: ജി.എസ്.ടി നിയമത്തിൽ പ്രതിഷേധിച്ച് ഹോട്ടലുടമകളും സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഔഷധ വ്യാപാരികളും ഇന്ന് കടയടച്ച് സമരം നടത്തും. മെഡിക്കൽ സ്റ്റോറുകൾ അടച്ചിടുന്നത് മുഴുവൻ ജനങ്ങളെയും ഹോട്ടലുകൾ അടച്ചിടുന്നത് നഗരവാസികളെയും കൂലിപ്പണിക്കാരെയും ബാധിക്കും. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത രോഗികളെയും കൂട്ടിരിപ്പുകാരെയുമാണ് സമരം ഏറെ ബാധിക്കുക. അപകടങ്ങളിൽപ്പെടുന്നവർക്ക് ആശുപത്രികളിലില്ലാത്ത അടിയന്തര മരുന്നുകൾ ലഭിച്ചില്ലെങ്കിൽ ഗുരുതരമാകും. അടിയന്തര ആവശ്യമായ മെഡിക്കൽ സ്റ്റോറുകൾ അപൂർവമായാണ് കടയടച്ച് സമരം നടത്താറുള്ളൂ. ഹർത്താലനുകൂലികൾ പോലും മെഡിക്കൽ സ്റ്റോറുകൾ അടച്ചിടാൻ ആവശ്യപ്പെടാറില്ല. ഞായറാഴ്ചകളിൽ പരസ്പര ധാരണയോടെയാണ് മെഡിക്കൽ സ്റ്റോറുകൾ അവധിയെടുക്കുക.
ഓൺലൈൻ മരുന്ന് വ്യാപാരം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയാണ് മരുന്ന് വ്യാപാരികളുടെ സംഘടനയായ ആൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ സമരം നടത്തുന്നത്. ഹോട്ടലുകൾക്കും റസ്േറ്റാറൻറുകൾക്കും ജി.എസ്.ടി ഏർപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് കേരള ഹോട്ടൽ ആൻഡ് റസ്േറ്റാറൻറ്സ് അസോസിയേഷൻ സമരം നടത്തുന്നത്. പ്രതിദിനം 6000-14,000 ഇടയിൽ വിറ്റുവരവുള്ളവർക്ക് അഞ്ച് ശതമാനവും 14,000നുമുകളിൽ വിറ്റുവരവുള്ളവർക്ക് 12 ശതമാനവും എ.സി റസ്േറ്റാറൻറുകൾക്ക് 18 ശതമാനവും ജി.എസ്.ടി ഏർപ്പെടുത്താനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.