Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോത്തിനരികിൽ...

പോത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഹോട്ടലുടമ മരിച്ചു

text_fields
bookmark_border
പോത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഹോട്ടലുടമ മരിച്ചു
cancel
camera_alt

( പ്രതീകാത്മക ചിത്രം )

ആലങ്ങാട്: പോത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഹോട്ടൽ വ്യാപാരി മരിച്ചു. കൊങ്ങോര്‍പ്പിള്ളി കശുവിന്‍കൂട്ടത്തില്‍ വീട്ടില്‍ കെ.എ. ബാലകൃഷ്ണനാണ്​ (73) മരിച്ചത്​.

വീടിനോട് ചേർന്ന കെട്ടിടത്തില്‍ ചായക്കട നടത്തുന്ന ബാലകൃഷ്ണന്‍ തന്നെയാണ്​ വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കെട്ടുന്ന പോത്തിന് തീറ്റയും വെള്ളവും കൊടുക്കാറുള്ളത്​. വെള്ളിയാഴ്ച രാവിലെ പോത്തിനെ മാറ്റിക്കെട്ടാൻ പോയ ബാലകൃഷ്ണനെ കാണാതായതോടെ ഭാര്യ ഉഷ അന്വേഷിച്ച്​ ചെന്നപ്പോഴാണ് പോത്തിനടുത്ത്​ പരിക്കേറ്റ നിലയിൽ കണ്ടത്. ഉടൻ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തലയിലും ദേഹത്തും പരിക്കേറ്റ പാടുകളുണ്ട്. പോത്ത് ആക്രമിച്ചതാണെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. മക്കൾ: രഞ്ജിത്, ശ്രീജിത്. മരുമകൾ: ബീന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary News
News Summary - Hotel owner found injured near buffalo dies
Next Story