കൊച്ചിയിൽ ഹോട്ടലുടമ കുത്തേറ്റു മരിച്ചു
text_fieldsകൊച്ചി: ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ തമിഴ്നാട് സ്വദേശി ഹോട്ടലുടമയെ കുത്തിക്കൊന്നു. വൈറ്റില ജനത ജംഗ്ഷനിലെ 'സിബിന്‍' ഹോട്ടലിെൻറ ഉടമ ജോണ്‍സണ്‍ (48) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശിയായ രതീഷ് എന്നയാളാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. ഭക്ഷണം വാങ്ങിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക് തര്‍ക്കമുണ്ടായി. ശേഷം ജോണ്‍സണ്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ അകലെ വെച്ച് രതീഷ് ജോണ്‍സണെ കുത്തി ഓടി രക്ഷപ്പെടുകയായിരുന്നു.
കഴുത്തിൽ ആഴത്തിൽ മുറിവേറ്റ ജോണ്‍സണെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.