Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലം ജൂഡി റിസോർട്ട്​...

പ്ലം ജൂഡി റിസോർട്ട്​ പൂട്ടിയതിനെതിരായ ഹരജി തള്ളി

text_fields
bookmark_border
highcourt
cancel

കൊച്ചി: ഇടുക്കി പള്ളിവാസലിലെ പ്ലം ജൂഡി റിസോർട്ട് അടച്ചുപൂട്ടാനുള്ള കലക്​ടറുടെ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജി  ഹൈകോടതി തള്ളി. റിസോർട്ട് പരിസരത്ത് കനത്ത മഴയെ തുടർന്ന് പാറയിടിഞ്ഞ് വാഹനങ്ങൾ തകർന്നതിനെത്തുടർന്നാണ്​ റിസോർട്ട് പൂട്ടാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കലക്​ടർ ആഗസ്​റ്റ്​ എട്ടിന് നോട്ടീസ് നൽകിയത്​. ഇത് ചോദ്യം ചെയ്ത് ഉടമ അശോക് കുമാർ നൽകിയ ഹരജിയാണ് തള്ളിയത്. 

മൂന്നാര്‍ മേഖലയില്‍ റവന്യൂ വകുപ്പി​​െൻറ അനുമതിയില്ലാതെ നിർമാണം നടത്തരുതെന്ന ഡിവിഷന്‍ ബെഞ്ച് വിധി ലംഘിച്ചതിനാലും കല്ലുവീഴുന്ന പ്രദേശമാണിതെന്ന് വ്യക്തമായതിനാലുമാണ് സർക്കാർ ഉത്തരവെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ​െബഞ്ച് ഹരജി തള്ളിയത്. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിനെതിരെ പരാതിക്കാരന് ആവശ്യമെങ്കില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാമെന്ന് കോടതി പറഞ്ഞു. കൃഷിയാവശ്യങ്ങള്‍ക്കായി പതിച്ചുനല്‍കിയ ഭൂമിയിലാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നും ഇതിന് റവന്യൂ വകുപ്പി​​െൻറ എൻ.ഒ.സിയില്ലെന്നും  സര്‍ക്കാര്‍ അറിയിച്ചിരുന്നു.

റവന്യൂ വകുപ്പി​​െൻറ അന​​ുമതിയില്ലാതെ പള്ളിവാസലില്‍ റിസോര്‍ട്ട് പണിതത്​ ഭൂമി പതിച്ചുനല്‍കല്‍ ചട്ടത്തി​​െൻറ ലംഘനമാണെന്നും ഡെപ്യൂട്ടി കലക്​ടർ പി.ഡി. ഷീലാദേവി കോടതിയെ അറിയിച്ചിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsordermalayalam newsPlum Judy Resort
News Summary - Hotel Plum Judy Hotel-Kerala News
Next Story