മനുഷ്യർക്ക് കഴിക്കാനാണ്, ഇങ്ങനെയൊന്നും ഭക്ഷണമുണ്ടാക്കരുതേ; ഞെട്ടിപ്പിച്ച് ഹോട്ടലുകളിലെ കാഴ്ചകൾ
text_fieldsകോവിഡിനെ തുടർന്ന് നടപ്പാക്കിയ ലോക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ േഹാട്ടലുകൾ സജീവമായി. ദിവസം ആയിരക്കണക്കിന് പേരാണ് ഹോട്ടലുകളെ ഭക്ഷണത്തിന് ആശ്രയിക്കുന്നത്. വൃത്തിയുള്ളതും രുചികരവുമായ ഭക്ഷണം തേടിയിറങ്ങുന്നവർ ഈ ഹോട്ടലുകളിലെ അടുക്കളകൾ കണ്ടാൽ ഭക്ഷണം പോലും വെറുത്തുപോകും.
കഴിഞ്ഞ ദിവസം ഭക്ഷ്യ വകുപ്പ് നടത്തിയ പരിശോധനയുടെ ചിത്രം ഉദ്യോഗസ്ഥർ പുറത്ത് വിട്ടിരുന്നു. വൃത്തിയുള്ള പരിസരത്തിൽ നല്ല ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ നിരവധിയുണ്ട്. പക്ഷെ അവരുടെ വിശ്വാസ്യതകൂടി തകർക്കുന്ന നടപടികളാണ് ചില ഹോട്ടലുകളിൽ നിന്നുണ്ടാകുന്നത്.
പാചകപ്പുരയിൽ ധരിച്ച് ഉപേക്ഷിച്ച വസ്ത്രങ്ങൾവരെയുണ്ട്. വെള്ളം തൊട്ടിട്ട് മാസങ്ങളായ പാത്രങ്ങളും പൊടിയും അഴുക്കും മാലിന്യങ്ങളും നിറഞ്ഞതാണ് പല ഹോട്ടലുകളുടെയും അടുക്കളകൾ.
പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്ത് വിട്ട ചിത്രങ്ങൾ ഞെട്ടിക്കുന്നതാണ്. കോഴിക്കോട് ജില്ലയിലെ ഹോട്ടലുകളുടെ അവസ്ഥ പുറംലോകത്തെത്തിച്ചത് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പുറത്ത് വിട്ട ചിത്രങ്ങളിലൂടെയാണ്. അവയിൽ ചിലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.