ഹോട്ട്സ്പോട്ട്: താനൂരിൽ പൊടിപാറിയ പോര്
text_fieldsമലപ്പുറം: കഴിഞ്ഞ തവണ കൈവിട്ട സ്വന്തം തട്ടകം തിരിച്ചു പിടിക്കണം, മാനം കാക്കണം, തലയുയർത്തി നിയമസഭയിലേക്ക് വണ്ടി കയറണം...യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിെൻറ ലക്ഷ്യം ഇതാണ്.
മുസ്ലിം ലീഗിെൻറ മഹാരഥന്മാരായ നേതാക്കൾ ജയിച്ച താനൂർ മണ്ഡലത്തിൽ 2016ലാണ് അബ്ദുറഹ്മാൻ രണ്ടത്താണിക്ക് കാലിടറിയത്. ഇടതു സ്വതന്ത്രനായി വന്ന് താനൂരിെൻറ മണ്ണിൽ അട്ടിമറി ജയം നേടിയ മറ്റൊരു അബ്ദുറഹ്മാനാണ് ലീഗിനെ െഞട്ടിച്ചത്. അതുകൊണ്ടു തന്നെ പൊടിപാറിയ പോരാട്ടമാണ് കടലോരമായ താനൂരിലേത്.
അഞ്ചു വർഷംകൊണ്ട് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ ബാലൻസ് ഷീറ്റ് മുന്നിൽ വെച്ചാണ് കോൺഗ്രസ് പാരമ്പര്യത്തിൽ തുടങ്ങി ഇടതു മാറിയ സിറ്റിങ് എം.എൽ.എ വി. അബ്ദുറഹ്മാൻ ജനവിധി തേടുന്നത്. സംരംഭകൻ കൂടിയായ അദ്ദേഹം ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നത്.
മുസ്ലിം ലീഗിൽനിന്ന് പുറത്തുപോയതിന് പിറകെ കഠ്വ ഫണ്ടുൾെപ്പടെ വിവാദമുയർത്തി രംഗത്തുവന്ന യൂസുഫ് പടനിലം ഇടതുവേദികളിലെ നിത്യസാന്നിധ്യമാണ്. പി.കെ. ഫിറോസിെൻറ പഴയ സഹപ്രവർത്തകൻ കൂടിയായ യൂസുഫിെൻറ വാക്കുകൾ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
മണ്ഡലം വീണ്ടെടുക്കാൻ കഴിയുന്ന കരുത്തുറ്റ സ്ഥാനാർഥി എന്ന ഇമേജാണ് ഫിറോസിനുള്ളത്. എന്തു വിലകൊടുത്തും സീറ്റ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. പ്രചാരണത്തിെൻറ ആദ്യഘട്ടത്തിൽ ഒരുപടി മുന്നിൽ ഇടതുപക്ഷമാണ്. അബ്ദുറഹ്മാെൻറ നേതൃത്വത്തിൽ നടന്ന 300 കോടിയുടെ കുടിവെള്ള പദ്ധതിയടക്കമുള്ള വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് ഇടതു ക്യാമ്പിെൻറ പ്രതീക്ഷ.
മുതിർന്ന നേതാക്കൾ വരെ ഇടപെട്ടിട്ടും പരിഹരിക്കാനാവാത്ത പൊന്മുണ്ടം പഞ്ചായത്തിലെ ലീഗ്-കോൺഗ്രസ് പോര് ലീഗിന് തലവേദനയാണ്. തൊട്ടടുത്ത പഞ്ചായത്തായ ചെറിയമുണ്ടത്തും പ്രശ്നങ്ങളുണ്ട്. ലീഗിന് വലിയ ഭൂരിപക്ഷമുള്ള പഞ്ചായത്തുകളാണിത്. ഇവിടെയുള്ള കോൺഗ്രസ് വോട്ടുകൾ അബ്ദുറഹ്മാൻ പിടിച്ചാൽ മത്സരം കൂടുതൽ കടുപ്പമേറും.
താനാളൂർ പഞ്ചായത്ത് ഇടതിെൻറ കൈയിലാണ്. ഇടതു പഞ്ചായത്തായിരുന്ന നിറമരുതൂർ ഒരു സീറ്റിെൻറ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് നേടിയെങ്കിലും പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗത്തിെൻറ വോട്ട് അസാധുവായതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിൽ അധികാരം ഇടതിന് കിട്ടി.
കഴിഞ്ഞ തവണ ഇടതുപക്ഷം ജയിച്ച ഒഴൂർ പഞ്ചായത്തിൽ യു.ഡി.എഫിന് ഒരു സീറ്റിെൻറ ഭൂരിപക്ഷമാണുള്ളത്. അതേസമയം, താനൂർ നഗരസഭയാണ് ലീഗ് ശക്തി ദുർഗം. ഇവിടെ പരമാവധി വോട്ടുകൾ സമാഹരിക്കുകയാണ് പി.കെ. ഫിറോസിെൻറ ലക്ഷ്യം.
കെ. നാരായണനാണ് ബി.ജെ.പി സ്ഥാനാർഥി. കഴിഞ്ഞ തവണ ബി.ജെ.പി 11,051 വോട്ടുകൾ നേടിയിരുന്നു. ബി.എസ്.പിക്ക് വേണ്ടി മുഈനുദ്ദീൻ ആന ചിഹ്നത്തിലുമുണ്ട്. അബ്ദുറഹ്മാനും ഫിറോസിനും രണ്ട് വീതം അപരന്മാരുമുണ്ട്.
2016 നിയമസഭ
വി. അബ്ദുറഹ്മാൻ
(ഇടതു സ്വത.)- 64,472
അബ്ദുറഹ്മാൻ രണ്ടത്താണി
(ലീഗ്)- 59,554
പി.ആർ. രശ്മിൽനാഥ്
(ബി.ജെ.പി)- 11,051
ഭൂരിപക്ഷം- 4,918
2019 ലോക്സഭ
ഇ.ടി. മുഹമ്മദ് ബഷീർ- 75,210
പി.വി. അൻവർ- 43,044
ഭൂരിപക്ഷം- 32,166
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.