ഹൗസ് ബോട്ടിൽ വിദ്യാർഥി മരിച്ച സംഭവം: സി.ബി.െഎ അന്വേഷണത്തിൽ അതൃപ്തി
text_fieldsകൊച്ചി: എൻജിനീയറിങ് കോളജ് വിദ്യാർഥി ഹൗസ് ബോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.ബി.െഎയുടെ അന്വേഷണ രീതിയിൽ ഹൈകോടതി അതൃപ്തി രേഖപ്പെടുത്തി. ഇതുവരെ നടന്ന അന്വേഷണത്തിൽ മൃതദേഹം ശാസ്ത്രീയ പരിശോധന നടത്തിയ ഡോക്ടർമാരെ ചോദ്യം ചെയ്യാത്തതടക്കം നടപടികൾ പൂർത്തിയാക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി അതൃപ്തി അറിയിച്ചത്.
ഇത്തരം വിഷയങ്ങൾ കൂടി അേന്വഷണത്തിൽ സി.ബി.ഐ പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. ഏറ്റുമാനൂർ കാണക്കാരി തെക്കേച്ചെരുവിൽ ടി.വി. സെബാസ്റ്റ്യെൻറ മകൻ സൂരജിനെ 2009 മേയ് ആറിന് രാവിലെ ഹൗസ് ബോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് സി.ബി.െഎ അേന്വഷിക്കുന്നത്. കൂട്ടുകാർക്കൊപ്പം പുന്നമടക്കായൽ യാത്രക്ക് പോയ മകെൻറ മരണത്തെക്കുറിച്ച് പൊലീസ് ഫലപ്രദമായി അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് സെബാസ്റ്റ്യൻ നൽകിയ ഹരജിയിൽ 2017 ജൂലായ് 14നാണ് ഹൈകോടതി സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിടുന്നത്.
എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും അന്വേഷണത്തിന് ഫലമുണ്ടായില്ലെന്നും മൃതദേഹം ശാസ്ത്രീയ പരിശോധന നടത്തിയ ഡോക്ടർമാരെ ചോദ്യം ചെയ്തില്ലെന്നും ചൂണ്ടിക്കാട്ടി പിതാവ് ഹരജി നൽകുകയായിരുന്നു.സൂരജിനൊപ്പം 13 കൂട്ടുകാരാണ് ഉല്ലാസ യാത്രയിൽ പങ്കെടുത്തത്. ഇവർ ഹൗസ് ബോട്ടിലെ രണ്ട് മുറികളിലും അപ്പർ ഡെക്കിലുമായാണ് ഉറങ്ങിയത്. രാവിലെ എഴുന്നേറ്റപ്പോൾ സൂരജ് മരിച്ചു കിടക്കുന്നത് കണ്ടുവെന്നാണ് കൂട്ടുകാരുടെ മൊഴി. 10 സുഹൃത്തുക്കളെ ഇതിനകം ചോദ്യം ചെയ്തു.
അതേസമയം സൂരജിെൻറ മൃതദേഹം പരിശോധിച്ച ഡോക്ടർമാരിൽ ഒരാൾ മദ്യത്തിെൻറ അമിതോപയോഗത്തെ തുടർന്ന് ഉണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണമെന്നും മറ്റൊരാൾ കായലിൽ മുങ്ങി മരിച്ചതാണെന്നും റിപ്പോർട്ട് എഴുതിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.