വീട് തകർത്ത സംഭവം: എട്ടുപേർ അറസ്റ്റിൽ
text_fieldsതുവ്വൂർ: കാപ്പരക്കുന്നിൽ വീട് തകർക്കുകയും യുവാവിനെ കുത്തിപ്പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് കേസുകളിലായി എട്ടു പേർ പിടിയിൽ. രണ്ടു പരാതികളിലായി ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് പ്രദേശവാസികളായ എട്ടു പേരെ കരുവാരകുണ്ട് എസ്.ഐ എസ്.കെ. പ്രിയൻ അറസ്റ്റ് ചെയ്തത്. വീട്ടിൽ മദ്യവിൽപന നടത്തുന്നതായി പ്രചരിപ്പിച്ചതിലുള്ള വിരോധം തീർക്കാൻ ടാപ്പിങ് കത്തികൊണ്ട് വിഷ്ണുദാസിനെ കുത്തിമുറിവേൽപിച്ചതിനാണ് പുളിക്കൽ സത്യനെ (54) അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യശ്രമത്തിനാണ് കേസ്.
വീട്ടിൽ കയറി സത്യനെ മർദിക്കുകയും വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തതിന് കാപ്പരക്കുന്നൻ വിജിൻദാസ് (24), കാപ്പരക്കുന്നൻ ശ്രീജിത്ത് രാജ്(24), കാപ്പരക്കുന്നൻ സുഭിലാഷ് (25), കാപ്പരക്കുന്നൻ വിനീഷ് (27), കാപ്പരക്കുന്നൻ വിഷ്ണുദാസ് (31), കാപ്പരക്കുന്നൻ ഗിരീഷ്(22), കാപ്പരക്കുന്നൻ ജിഷ്ണുദാസ് (27) എന്നിവരെയും അറസ്റ്റ് ചെയ്തു.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച അർധരാത്രിയിലാണ് അറസ്റ്റിനാധാരമായ സംഭവം നടന്നത്. സത്യൻ വീട്ടിൽ മദ്യവിൽപന നടത്തുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തത് ബഹളത്തിനിടയാക്കി. തുടർന്നാണ് വീട് കയറി അക്രമവും വീട് തകർക്കലും ബൈക്ക് നശിപ്പിക്കലും ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.