മർദനമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം; സംസ്കാരത്തിനിടെ പ്രതിഷേധം
text_fieldsഅഞ്ചാലുംമൂട്: ബന്ധുവായ യുവാവിെൻറ മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച കടവൂർ സ്വദേശി ശശിധരൻ പിള്ളയുടെ (69) സംസ്കാരത്തിനിടെ നാട്ടുകാരുടെ പ്രതിഷേധം. മുളങ്കാടകം ശ്മശാനത്തിൽ സംസ്കാരം നടത്താനിരുന്ന ബന്ധുക്കളുടെ ശ്രമം നാട്ടുകാർ ഇടപെട്ട് തടഞ്ഞു.
ശശിധരൻപിള്ളയുടെ മരണം ബന്ധുവായ യുവാവ് മർദിച്ചതുമൂലമാണെന്നും പ്രതികളായ യുവാവിനെയും ശശിധരൻപിള്ളയുടെ ചെറുമകനെയും കേസിൽ പിടികൂടണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഒടുവിൽ പൊലീസും നാട്ടുകാരും തമ്മിൽ നടത്തിയ ചർച്ചയിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് 21 പേർ ഒപ്പിട്ട പരാതി അഞ്ചാലുംമൂട് പൊലീസിൽ നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.