സ്കൂൾ മുറ്റത്തെ പ്ലാവുകൊണ്ട് വീടുനിർമ്മിച്ച സി.പി.എം നേതാവിെൻറ നടപടി വിവാദത്തിൽ
text_fieldsവൈക്കം: സ്കൂൾ മുറ്റത്തെ പ്ലാവുകൊണ്ട് വീടുനിർമ്മിച്ച സി.പി.എം നേതാവിന്റെ നടപടി വിവാദത്തിൽ. മറവൻതുരുത്ത് ഗവ. യു.പി.സ്കൂളിന്റെ മുറ്റത്തുനിന്നിരുന്ന പ്ലാവുകൊണ്ട് വീടുപണിത സി.പി.എം. ഏരിയാ കമ്മിറ്റിയംഗത്തെ ലോക്കൽ കമ്മിറ്റിയിലേക്ക് പാർട്ടി തരംതാഴ്ത്തിയിരിക്കുകയാണ്. പാർട്ടി അംഗങ്ങൾ നേതൃത്വത്തിന് നൽകിയ പരാതിയിലാണ് അന്വേഷണവും നടപടിയും.
പാർട്ടി രണ്ടംഗ കമ്മീഷനെവെച്ചാണ് സംഭവം അന്വേഷിച്ചത്. വീടുപണിക്ക് ഈ തടി ഉപയോഗിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായി. യു.പി.സ്കൂൾ വളപ്പിലെ, വർഷങ്ങൾ പഴക്കമുള്ള പ്ലാവാണ് മുറിച്ചത്. പൊതുസ്ഥലത്തെ മരംമുറിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിരുന്നില്ല.
തടിവെട്ടാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. വനംവകുപ്പ് നിർദേശപ്രകാരം ട്രീ കമ്മിറ്റി പരിശോധിച്ച് അനുമതി നൽകിയാൽ മാത്രമെ മരം മുറിക്കാൻ പാടുള്ളൂ. ഇതൊന്നും പാലിച്ചില്ല. വിദ്യാഭ്യാസ ഒാഫീസിൽപോലും അറിയിച്ചിരുന്നില്ലെന്നാണ് പറയുന്നത്. എന്നാൽ, മരംമുറിയിൽ വിവാദമില്ലെന്നും പ്രതികരിക്കാനില്ലെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.