Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപശുവിനെ അഴിക്കാന്‍...

പശുവിനെ അഴിക്കാന്‍ പാടത്തെത്തിയ വീട്ടമ്മ മിന്നലേറ്റ് മരിച്ചു

text_fields
bookmark_border
പശുവിനെ അഴിക്കാന്‍ പാടത്തെത്തിയ വീട്ടമ്മ മിന്നലേറ്റ് മരിച്ചു
cancel

അങ്കമാലി: മഴ വരുന്നതുകണ്ട് പശുവിനെ അഴിക്കാന്‍ പാടത്തെത്തിയ വീട്ടമ്മ മിന്നലേറ്റ് മരിച്ചു. അങ്കമാലി മൂക്കന്നൂ ര്‍ തെക്കെ അട്ടാറ കോറാട്ടുകുടി വീട്ടില്‍ ഏല്യാസി​​െൻറ ഭാര്യ അമ്മിണിയാണ് (64 ) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 2.30ന് വ ീടിനു സമീപത്തെ വയലിലായിരുന്നു സംഭവം. ഇടിമുഴക്കവും മഴയും കണ്ട് പശുവിനെ അഴിക്കാനെത്തിയപ്പോഴാണ്​ മിന്നലേറ്റത്.

അതിനിടെ പാടത്തെ രണ്ട് തെങ്ങ്​ കത്തുന്നതുകണ്ട് വീട്ടുകാര്‍ എത്തിയപ്പോഴാണ് അമ്മിണി മിന്നലേറ്റ് വീണ് കിടക്കുന്നത് കണ്ടത്. ഉടൻ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: ഷോബി (സബ് എന്‍ജിനീയര്‍, കെ.എസ്.ഇ.ബി മൂക്കന്നൂര്‍), ഷോളി. മരുമക്കള്‍: സിമി(ഗവ.എന്‍ജിനീയറിങ് കോളജ്, തൃശൂര്‍), എല്‍ദോ(കാംകോ, അത്താണി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മൂക്കന്നൂര്‍ സ​െൻറ്​ ജോര്‍ജ് സെഥിയോന്‍ പള്ളി സെമിത്തേരിയില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitdeathkerala newsmalayalam newsThunder stone
News Summary - house wife affect Thunder stone died -kerala news
Next Story