വീട്ടമ്മമാരെ തേടി ബംഗളൂരുവില്‍നിന്ന് സാന്ത്വന ക്ലാസുകള്‍
text_fieldsകണ്ണൂര്‍: കോവിഡ് കാലത്ത് അകത്തളങ്ങളില്‍ 'ലോക്ഡ്' ആയ വീട്ടമ്മമാര്‍ക്ക് ബംഗളൂരുവില്‍നിന്ന് വരുന്ന സാന്ത്വന ക്ലാസ് നൂറിെൻറ നിറവിലേക്ക്. കോവിഡ് പ്രതിസന്ധി തീര്‍ക്കുമ്പോള്‍ അതിെൻറ വിമ്മിട്ടം കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളാണ്. വീട്ടമ്മമാര്‍ക്ക് സാന്ത്വനം പകരുകയാണ് കണ്ണൂര്‍ സിജി വിമന്‍സ് കലക്ടിവ് ചെയര്‍പേഴ്സൺ നാദിറ ജാഫറിെൻറ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ വിര്‍ച്വല്‍ സൂം ടോക്.
ജൂണ്‍ ഒന്നു മുതല്‍ തുടര്‍ച്ചയായി നടത്തുന്ന വിര്‍ച്വല്‍ ക്ലാസ് സെപ്റ്റംബര്‍ 13ന് 100 ദിവസങ്ങള്‍ പൂര്‍ത്തിയാകും. ഇതിെൻറ നൂറാം ദിനം വിപുലമായി ആഘോഷിക്കാനാണ് തീരുമാനം. സാമൂഹിക പരിവര്‍ത്തനം എന്ന ആശയത്തില്‍നിന്നാണ് ദിവസവും ഓരോരോ വിഷയങ്ങളില്‍ പ്രാവീണ്യം ഉള്ളവരെ ഉള്‍പ്പെടുത്തി സൂം പ്ലാറ്റ്ഫോമില്‍ ക്ലാസ് നടത്തി വരുന്നത്.
ഒരു വ്യക്തിയുടെ ജീവിതയാത്രയില്‍ പ്രാധാന്യമുള്ള വിവിധ വിഷയങ്ങളാണ് ഓരോദിവസവും ചര്‍ച്ച ചെയ്തതെന്ന് നാദിറ ജാഫര്‍ പറഞ്ഞു. കോവിഡിനു മുമ്പ് ബംഗളൂരുവില്‍ പോയ അവര്‍ക്ക് ലോക്ഡൗണ്‍ കാരണം തിരിച്ചു വരാനായില്ല. ബംഗളൂരുവിലെ 'തടവ്' ജീവിതത്തിനിടയിലാണ് അകത്തളങ്ങളില്‍ അകപ്പെടുന്ന വീട്ടമ്മമാര്‍ക്കായി സാന്ത്വന ക്ലാസുകളെന്ന ആശയം മുളക്കുന്നത്.
വ്യക്തിപരവും കുടുംബപരവും സാമൂഹികവും തുടങ്ങി ആരോഗ്യവും സര്‍ഗാത്മകവും തൊഴില്‍ പരവും ആയ വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി നടത്തുന്ന ക്ലാസ് സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള കണ്ണൂര്‍ ജില്ലക്കാരായ വീട്ടമ്മമാരുടെ വിരസ സന്ധ്യകള്‍ക്ക് മാറ്റങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.
ക്ലാസ് വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്നതായും അവര്‍ വ്യക്തമാക്കി.നൂറാം ദിനാഘോഷങ്ങള്‍ '100 പോസിറ്റിവ് ഡേയ്സ്' എന്ന പേരില്‍ വിപുലമായി നടത്താനുള്ള തയാറെടുപ്പിലാണ് വനിത കൂട്ടായ്മയായ കെ.സി.ഡബ്ല്യു.സി അംഗങ്ങള്‍. ടി. ഇര്‍ഫാന, ലിയാന, ഹാഷിം, ഷാഹിദ എന്നിവരാണ് ക്ലാസിന് സാങ്കേതിക സഹായം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.