ജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ലാറ്റുടമക്കെതിരെ കേസ്; പ്രതി മുൻകൂർ ജാമ്യം തേടി
text_fieldsകൊച്ചി: ഫ്ലാറ്റിൽ നിന്ന് വീണ് പരിക്കേറ്റ വീട്ടുജോലിക്കാരി മരിച്ച കേസിൽ വീട്ടുടമ അഡ്വ. ഇംതിയാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു. ജോലിക്കായി തമിഴ്നാട്ടില്‍ നിന്നെത്തിച്ച് വീട്ടില്‍ പൂട്ടിയിട്ടു. തമിഴ്നാട്ടിൽ നിന്ന് ജോലിക്കെന്ന പേരിൽ എത്തിച്ച് പൂട്ടിയിട്ടതിനാണ് ഫ്ളാറ്റ് ഉടമക്കെതിരെ കേസെടുത്തത്. പ്രതി ഇംതിയാസ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം ഒളിവിൽ പോയ ഫ്ളാറ്റുടമ ഇംതിയാസ് അഹമ്മദ് മുൻകൂർ ജാമ്യം തേടി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. മുൻകൂറായി വാങ്ങിയ പതിനായിരം രൂപ മടക്കി നൽയിരുന്നില്ല. കുമാരി നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിന്റെ പേരിലാണ് ഇയാൾ ജോലിക്കാരിയെ അടുക്കളയിൽ പൂട്ടിയിട്ടതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
കഴിഞ്ഞ ദിവസം രാത്രിയാണ് മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ലാറ്റിൽ നിന്ന് അര്‍ധരാത്രി സാരിയില്‍ തൂങ്ങിയിറങ്ങാന്‍ ശ്രമിച്ച സേലം സ്വദേശിനി കുമാരി ആശുപത്രിയില്‍ മരിച്ചത്. സേലത്തുനിന്നെത്തിയ ഭര്‍ത്താവ് ശ്രീനിവാസന് ചികില്‍സാ സമയത്തു തന്നെ ആശുപത്രിയില്‍ ഉണ്ടായിരുന്നു. കേസിൽ നിന്ന് പിൻമാറിയാൽ പണം നൽകാമെന്ന് ഫ്ളാറ്റ് ഉടമയുടെ ബന്ധുക്കൾ വാഗ്ദാനം ചെയ്തതായി കുമാരിയുടെ ഭർത്താവ് ശ്രീനിവാസൻ ആരോപിച്ചിരുന്നു.
കാഴ്ച പരിമിതിയുള്ള തന്നെ നിര്‍ബന്ധിച്ച് വെള്ളപേപ്പറില്‍ ഒപ്പുവെപ്പിച്ചതായും ശ്രീനിവാസൻ ആരോപിച്ചു. കേസില്‍ ഇടപെട്ട വനിതാ കമീഷന് പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.