കടലാക്രമണ ബാധിതരായ പൊന്നാനിയിലെ നൂറ് കുടുംബങ്ങൾക്ക് കൂടി ഭവനമൊരുങ്ങുന്നു
text_fieldsപൊന്നാനി: കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടമായ നൂറ് കുടുംബങ്ങൾക്ക് കൂടി തലചായ്ക്കാൻ സുരക്ഷ സ്ഥാനമൊരുങ്ങുന്നു. നിലവിലെ ഫിഷർമെൻ ഭവനസമുച്ചയത്തിന് സമീപം പുതിയ ഫ്ലാറ്റുകളുടെ പ്രവൃത്തികൾക്ക് തുടക്കമായി.
നാലുകോടി രൂപ ചെലവഴിച്ചാണ് കൂടുതൽ സൗകര്യത്തോടെ ഭവനസമുച്ചയം നിർമിക്കുന്നത്. 540 ചതുശ്ര അടിയിലാണ് ഓരോ ഫ്ലാറ്റും നിർമിക്കുക. ഇതിന്റെ തറ നിർമാണം ആരംഭിച്ചു. 18 മാസം കൊണ്ട് പൂർത്തീകരിക്കാനാണ് തീരുമാനം. 12 ബ്ലോക്കുകളിൽ ഇരുനില വീടുകളാണ് നിർമിക്കുക.
നിലവിലെ ഫ്ലാറ്റിൽ 128 കുടുംബങ്ങളാണ് താമസിക്കുന്നത്. പുതുതായി നിർമിക്കുന്ന ഫ്ലാറ്റിൽ 100 കുടുംബങ്ങൾക്ക് കൂടി താമസിക്കാനാകും. ഇരു ഫ്ലാറ്റുകൾക്കുമായുള്ള മലിനജല സംസ്കരണ പ്ലാന്റും നിർമിക്കുന്നുണ്ട്. കൂടാതെ ശുദ്ധജല പദ്ധതിയും നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.