കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും വീടുകൾ അപകട നിലയിൽ
text_fieldsകോട്ടയം: കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ദിവസങ്ങളോളം വെള്ള ത്തിൽ മുങ്ങിക്കിടന്ന വീടുകളിൽ ബഹുഭൂരിപക്ഷവും അപകട നിലയിലെന്ന് റിപ്പോർട്ട്. സാധാരണക്കാരുടെയും കർഷക, കർഷകതൊഴിലാളികളുടെയും മിക്കവീടുകളും അവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും കനത്തജാഗ്രത വേണമെന്നും തേദ്ദശസ്ഥാപങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.ഇതേതുടർന്ന് നടപടികൾക്ക് സർക്കാർ ബന്ധപ്പെട്ട കലക്ടർമാർക്ക് നിർദേശം നൽകി. ഇവിടെ വൃത്തിയാക്കിയ വീടുകൾ വാസയോഗ്യമാണോെയന്ന് പരിശോധിക്കും.
വീടുകളുടെയും സ്ഥാപനങ്ങളുടെയും നഷ്ടം കണക്കാക്കാൻ നിയോഗിക്കപ്പെട്ടവരുടെ റിപ്പോർട്ടിലെ വിവരങ്ങളും ഞെട്ടിക്കുന്നതാണ്. കുട്ടനാട്ടിൽ കൈനകരിയിൽ മാത്രം 3500 വീടുകൾ വെള്ളത്തിലാണ്.ഇതടക്കം ഒന്നരമാസത്തിലധികമായി വെള്ളക്കെട്ടിൽ നിൽക്കുന്ന 9000 വീടുകെളങ്കിലും ഇവിടെയുണ്ട്. ഇവയുടെ അടിത്തറയും ഭിത്തികളും ചുമരുകളും തകർന്ന നിലയിലാണ്. ഒാടുപാകിയ മേൽക്കൂരയും മൺഭിത്തികളും അപകട നിലയിലാണ്. ഭിത്തികളും തറയും ദ്രവിച്ചതിനാൽ ഏതുസമയവും നിലംപൊത്താനുമിടയുണ്ട്.40 ശതമാനംപേർക്കും താമസിക്കാൻ ബദൽ സംവിധാനം അടിയന്തരമായി ഒരുക്കണമെന്നാണ് നിർദേശം.
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി,ആറന്മുള,തിരുവല്ല,കുറ്റൂർ,ഇരവിപേരൂർ,മാരാമൺ ആലപ്പുഴയിൽ ചെങ്ങന്നൂർ,ചമ്പക്കുളം,പുളിങ്കുന്ന് തുടങ്ങിയ ഇടങ്ങളിൽ കോൺക്രീറ്റ് വീടുകളും കെട്ടിടങ്ങളും ഭീഷണിയിലാണ്. അടിത്തറയിൽ വൻഗർത്തങ്ങൾ രൂപപ്പെട്ട് വെള്ളം ഇറങ്ങിയ നിലയിലാണ് പലവീടുകളും. കുട്ടനാട്ടിലും കോട്ടയം-ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലും 1500ലധികം വീടുകൾ വാസയോഗ്യമല്ലെന്നാണ് കണ്ടെത്തൽ. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ വൻെകട്ടിടങ്ങളും കടകളും വാർക്കവീടുകളും തകർന്നു. പലയിടത്തും വീടുകൾ താഴുകയോ ചരിയുകയോ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.