പുഴകൾ കരകവിഞ്ഞു; മാവൂരിൽ വീടുകൾ മുങ്ങി, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
text_fieldsചാലിയാർ കരകവിഞ്ഞ് മാവൂർ കച്ചേരിക്കുന്നിൽ വെള്ളത്തിൽ മുങ്ങിയ വീടുകൾ (ചിത്രങ്ങൾ: ബൈജു കൊടുവള്ളി)
മാവൂർ: ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിഞ്ഞതോടെ മാവൂരിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഏതാനും വീടുകൾ പകുതിയിലേറെ മുങ്ങി. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
മാവൂർ കച്ചേരിക്കുന്നിൽ അഞ്ച് വീടുകളിലാണ് വെള്ളം കയറിയത്. ഒരു കുടുംബത്തെ മാവൂർ ജി.എം.യു.പി സ്കൂളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിപ്പാർപ്പിച്ചു. മറ്റ് നാല് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി.
ചാലിയാർ കരകവിഞ്ഞ് മാവൂർ കച്ചേരിക്കുന്നിൽ വെള്ളത്തിൽ മുങ്ങിയ വീടുകൾ.
ജലനിരപ്പ് ഉയർന്നാൽ കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാവൂരിെൻറ വിവിധഭാഗങ്ങളിൽ കുടുംബങ്ങൾ വീട് ഒഴിയാനുള്ള ഒരുക്കത്തിലാണ്.
മാവൂരിൽ പൈപ്പ്ലൈൻ റോഡ്, മണന്തലകടവ് റോഡ്, കൽപ്പള്ളി- ആയംകുളം റോഡ്, തെങ്ങിലക്കടവ് - ആയംകുളം റോഡ്, തെങ്ങിലക്കടവ്- കണ്ണി പറമ്പ് റോഡ് തുടങ്ങിയവ വെള്ളത്തിനടിയിലായിട്ടുണ്ട്. കോവിഡ് ഭീഷണിക്കിടയിൽ മാവൂരിൽ വെള്ളപ്പൊക്കവും ദുരിതം വിതക്കുകയാണ്.
മാവൂർ തെങ്ങിലക്കടവിൽ വെള്ളം കയറിയ കട
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.