കെ.എസ്.ആർ.ടി.സി ബസിൽ വീട്ടമ്മക്ക് നഷ്ടമായത് നാലര ലക്ഷം; പണം ലോൺ അടച്ചു തീർക്കാൻ കടം വാങ്ങിയത്
text_fieldsകൊട്ടാരക്കര: ഭർത്താവുമൊത്ത് കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ നാലര ലക്ഷം രൂപ കവർന്നു. കുണ്ടറ കൈതക്കോട് ചരുവിള മേലതിൽ വീട്ടിൽ തങ്കച്ചൻ ജോയിയുടെ ഭാര്യ മേബിളിയുടെ(50) ബാഗിൽ നിന്നുമാണ് പണം നഷ്ടമായത്. മേബിളും ഭർത്താവും കുണ്ടറയിൽ നിന്നാണ് ബസിൽ കയറിയത്.
കൊട്ടാരക്കര സ്റ്റാൻഡിൽ ബസ്സിറങ്ങിയ ശേഷം ബാഗു പരിശോധിക്കുമ്പോഴാണ് പണം നഷ്ടപ്പെട്ടത് മനസ്സിലാക്കുന്നത്. ഉടൻ തന്നെ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിന്‍റെ സഹായത്തോടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മേബിളിനൊപ്പം സീറ്റിലുണ്ടായിരുന്ന ഒരു സ്ത്രീ കൊട്ടാരക്കര സ്റ്റാൻഡിലെത്തിയപ്പോൾ ധൃതിയിൽ ഇറങ്ങിപ്പോകുന്നത് വ്യക്തമായിട്ടുണ്ട്.
ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു കൊട്ടാരക്കര സഹകരണ കാർഷിക വികസന ബാങ്കിൽ നിന്നെടുത്ത ലോൺ അടച്ചു തീർക്കുന്നതിന് കടം വാങ്ങി വന്ന പണമാണ് മേബിളിന്‍റെ കുടുംബത്തിന് നഷ്ടമായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.