കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
text_fieldsഅടിമാലി: കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല് ഓമനയാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഒഴുക്കിൽപ്പെട്ട ഭർത്താവ് ദിവാകരൻ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇടുക്കി വണ്ണപ്പുറത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ മഴ ശക്തമായ തുടരുകയാണ്. വൈകീട്ട് ആറോടെയാണ് ഓമനയും ഭർത്താവ് ദിവാകരനും കൃഷിയിടത്തിൽ നിന്ന് വീട്ടിലേക്ക് പോയത്. വീട്ടിലേക്കുള്ള എളുപ്പവഴിയിലൂടെ പോകുന്നതിനിടെ ചെറിയ നീർച്ചാൽ കടക്കാനുണ്ടായിരുന്നു.
ഇതിനിടെ പെട്ടെന്ന് പാഞ്ഞെത്തിയ മലവെള്ളത്തിൽ അകപ്പെട്ട് ഓമന ഒലിച്ചുപോകുകയായിരുന്നു. ഒഴുക്കിൽപ്പെട്ട ദിവാകരൻ എവിടെയോ പിടിച്ചുനിന്നു. നേരിയ പരിക്കുകൾ പറ്റിയെങ്കിലും സുരക്ഷിത സ്ഥാനത്തെത്തിയ ദിവാകരൻ കെ.എസ്.ഇ.ബി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടന്ന് കുഴഞ്ഞുവീണ ദിവാകരനെ ആശുപത്രിയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.