ഹൃദയമുള്ളവരെ ഈ വീട്ടമ്മയുടെ ചികിത്സാച്ചെലവിന് നമ്മുടെ പിന്തുണ വേണം
text_fieldsകല്ലമ്പലം: ഹൃദയസംബന്ധമായ അസുഖം മൂലം വർഷങ്ങളായി ചികിത്സ നടത്തി കിടപ്പാടം പോലും നഷ്ടപ്പെട്ട നിർധനയായ വീട്ടമ്മ ചികിത്സക്കായി കനിവുതേടുന്നു. ആലംകോട് വഞ്ചിയൂർ വി.കെ. ഹൗസിൽ ഹസീനയാണ് കനിവുതേടുന്നത്. വർഷങ്ങളായി ഹൃദയസംബസമായ ചികിത്സ നടത്തി കടബാധ്യത മൂലം കിടപ്പാടം നഷ്ടപ്പെട്ടു. നിലവിൽ വാടകക്കാണ് താമസിക്കുന്നത്.
ഇപ്പോൾ ആമാശയത്തിൽ ഒരു മുഴ രൂപപ്പെടുകയും തൽസംബന്ധമായി ഞരമ്പിന് തകരാർ സംഭവിക്കുകയും ചെയ്തു. അടിയന്തരമായി ശസ്ത്രക്രിയക്ക് നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.
മരുന്ന് വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത ഇവർക്ക് ഓപറേഷൻ നടത്തുന്നതിന് വേണ്ട അഞ്ച് ലക്ഷം രൂപ കണ്ടെത്താൻ കഴിയാത്തത് മൂലം മൂന്ന് പ്രാവശ്യം ഓപറേഷൻ മാറ്റിവെച്ചിരുന്നു. എന്നാൽ എത്രയും വേഗം ഓപറേഷൻ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് ഏതാനും ദിവസങ്ങൾക്കകം ഓപറേഷൻ നടക്കും. നട്ടെല്ലിെൻറ ഞരമ്പിന് അസുഖം മൂലം ഭർത്താവിന് േജാലിക്ക് പോകാൻ കഴിയുന്നില്ല. ബന്ധുക്കളും നാട്ടുകാരും ഒക്കെ നൽകുന്ന ചില്ലറസഹായങ്ങൾകൊണ്ട് ദിനേനയുള്ള മരുന്ന് വാങ്ങാൻ പോലും ബുദ്ധിമുട്ടുന്ന ഇവർക്ക് ഓപറേഷന് വേണ്ടിവരുന്ന ഭാരിച്ച തുക കണ്ടെത്താൻ കഴിയുന്നില്ല. കരവാരം പഞ്ചായത്തംഗം എം.എ. കരീമിെൻറ സഹായത്തോടെ ആലംകോട് ഫെഡറൽ ബാങ്കിൽ Aseena - 20380100038498 നമ്പറായി ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. IFSC: FDRL0002038. Gpay: 8943 02 3942, ഫോൺ: 7994 86 5626.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.