വീട്ടമ്മക്ക് വെട്ടേറ്റ സംഭവം; ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്തു
text_fieldsതിരുവല്ല: വീട്ടമ്മയെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതിയായ ജനപ്രതിനിധി പൊലീസ് സംരക്ഷണയിൽ എത്തി സത്യപ്രതിജ്ഞ ചെയ്തു. നിരണം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽനിന്ന് വിജയിച്ച ബിനീഷ് കുമാർ ആണ് സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ, നിലവിൽ ഇദ്ദേഹം കേസിൽ പ്രതിയല്ലെന്ന് പൊലീസ് അറിയിച്ചു.
വോട്ടെണ്ണൽ ദിനമായിരുന്ന 16ന് വൈകീട്ട് ബിനീഷ് കുമാറിെൻറ വിജയാഹ്ലാദത്തിനിടെയാണ് ആറാം വാർഡ് ബി.ജെ.പി സ്ഥാനാർഥിയുടെ മാതാവായ സരസമ്മക്ക് വെട്ടേറ്റത്. സംഭവത്തിൽ പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായിരുന്നു ബിനീഷ് കുമാർ.
ആറുപേരെ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സരസമ്മയുടെ മൊഴി അടിസ്ഥാനപ്പെടുത്തി തയാറാക്കിയ എഫ്.ഐ.ആറിൽ ബിനീഷിനെ പ്രതി ചേർത്തിരുന്നു എങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ ബിനീഷ് പ്രതിയല്ലെന്ന് തെളിഞ്ഞതായും സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.