വീട്ടമ്മയുടെ ഫോൺ ചോർത്തി: അസി. കമീഷണർക്കെതിരെ അന്വേഷണം
text_fieldsകോഴിക്കോട്: നിയമവിരുദ്ധമായി വീട്ടമ്മയുടെ ഫോൺ ചോർത്തിയെന്ന പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് അസി. കമീഷണർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. കെ. സുദർശെനതിരെ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് കോഴിക്കോട് യൂനിറ്റ് എസ്.പി രാഹുൽ ആർ. നായരോടാണ് ഡി.ജി.പി അനിൽകാന്ത് നിർദേശിച്ചത്. കോടതി ഉത്തരവനുസരിച്ചോ കേസന്വേഷണത്തിെൻറ ഭാഗമായോ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയോ മാത്രേമ ഒരാളുെട ഫോൺ വിവരങ്ങൾ ചോർത്താനാവൂ എന്നിരിക്കെ പൊലീസ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ഫോൺ വിവരങ്ങൾ ചോർത്തിയെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
യുവതിയുടെ ഭർത്താവിെൻറ സുഹൃത്താണ് അസി. കമീഷണർ. ഭർത്താവ് ആവശ്യപ്പെട്ടപ്രകാരം യുവതിയുടെ ഫോൺ കാളുകൾ സൈബർ സെല്ലിെൻറ സഹായത്തോടെ എ.സി ചോർത്തിനൽകുകയായിരുന്നു. ഭർത്താവുതന്നെ ഇത് പ്രചരിപ്പിച്ചതോെടയാണ് ഫോൺ ചോർത്തൽ പുറത്തറിഞ്ഞതും യുവതി സിറ്റി പൊലീസ് മേധാവി എ.വി. ജോർജിന് പരാതി നൽകിയതും.
പ്രാഥമികാന്വേഷണത്തിൽതന്നെ പരാതി സത്യമെന്ന് കണ്ടെത്തി സിറ്റി പൊലീസ് മേധാവി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയതോെടയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവായത്. മറ്റൊരു സ്ത്രീപീഡന കേസന്വേഷണത്തിെൻറ മറവിലാണ് അസി. കമീഷണർ ഇവരുടെ ഫോൺ ചോർത്തിയതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.