Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി​ര​മി​ച്ച സേ​ന...

വി​ര​മി​ച്ച സേ​ന വി​ഭാ​ഗ​ക്കാർക്ക്​ വീ​ട്ടു​നി​കു​തി ഒ​ഴി​വാ​ക്കി

text_fields
bookmark_border
വി​ര​മി​ച്ച സേ​ന വി​ഭാ​ഗ​ക്കാർക്ക്​ വീ​ട്ടു​നി​കു​തി ഒ​ഴി​വാ​ക്കി
cancel

കോ​​ഴി​​ക്കോ​​ട്​: ബി.​​എ​​സ്.​​എ​​ഫ്, സി.​​ആ​​ർ.​​പി.​​എ​​ഫ്,​ സി.​​ഐ.​​എ​​സ്.​​എ​​ഫ്, ഐ.​​ടി.​​ബി.​​പി, എ​​സ്.​​എ​​സ്.​​ബി എ​​ന്നീ കേ​​ന്ദ്ര സാ​​യു​​ധ ​പൊ​​ലീ​​സ്​ സേ​​ന വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്ന്​ വി​​ര​​മി​​ച്ച​​വ​​രു​​ടെ വീ​​ടു​​ക​​ൾ​​ക്കു​​ള്ള കെ​​ട്ടി​​ട നി​​കു​​തി ഒ​​ഴി​​വാ​​ക്കി. വി​​ര​​മി​​ച്ച​​വ​​രു​​ടെ ഭാ​​ര്യ​​മാ​​ർ, വി​​ധ​​വ​​ക​​ൾ എ​​ന്നി​​വ​​ർ​​ക്കും ഈ ​​ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കും. ഇ​​വ​​ർ താ​​മ​​സി​​ക്കു​​ന്ന വീ​​ടു​​ക​​ൾ​​ക്കേ നി​​കു​​തി​​യി​​ള​​വ്​ ല​​ഭി​​ക്കൂ എ​​ന്ന്​ ക​​ഴി​​ഞ്ഞ ദി​​വ​​സം ഇ​​റ​​ക്കി​​യ ഉ​​ത്ത​​ര​​വി​​ൽ സ​​ർ​​ക്കാ​​ർ വ്യ​​ക്ത​​മാ​​ക്കി.

2021, 22 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം മു​​ത​​ലാ​​ണ്​ വ​​സ്​​​തു നി​​കു​​തി​​യി​​ൽ ഇ​​ള​​വ്​ അ​​നു​​വ​​ദി​​ക്കു​​ക. അ​​തു​​വ​​രെ കു​​ടി​​ശ്ശി​​ക​​യു​​ള്ള നി​​കു​​തി അ​​ത​​ത്​ ത​​ദ്ദേ​​ശ സ്​​​ഥാ​​പ​​ന​​ങ്ങ​​ളി​​ൽ അ​​ട​​ച്ച​​വ​​ർ​​ക്ക്​ മാ​​ത്ര​​മേ ഇ​​ള​​വ്​ അ​​നു​​വ​​ദി​​ക്കൂ. ത​​റ വി​​സ്​​​തീ​​ർ​​ണം 2000 അ​​ടി​​യി​​ൽ കൂ​​ടാ​​ൻ പാ​​ടി​​ല്ല. ആ​​നു​​കൂ​​ല്യം നേ​​ടാ​​ൻ ക്ര​​മ​​ക്കേ​​ട്​ ന​​ട​​ത്തി​​യാ​​ൽ ആ​​നു​​കൂ​​ല്യം റ​​ദ്ദാ​​ക്കി നി​​കു​​തി ഇൗ​​ടാ​​ക്കും.

ഇ​​ള​​വ്​ ല​​ഭി​​ക്കു​​ന്ന കെ​​ട്ടി​​ടം വി​​ൽ​​പ​​ന ന​​ട​​ത്തു​​ക​​യോ കൈ​​മാ​​റ്റം ന​​ട​​ത്തു​​ക​​യോ ചെ​​യ്യു​േ​​മ്പാ​​ൾ ത​​ദ്ദേ​​ശ സ​​ഥാ​​പ​​ന​​ങ്ങ​​ളെ അ​​റി​​യി​​ക്ക​​ണം. കോ​​സ്​​​റ്റ്​​​ഗാ​​ർ​​ഡി​​ൽ​​നി​​ന്ന്​ വി​​ര​​മി​​ച്ചവർക്ക്​ നേ​​ര​​ത്തെ വീ​​ട്ടു​​നി​​കു​​തി​​ക്ക്​ പൂ​​ർ​​ണ ഇ​​ള​​വു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Housing TaxArmy Personnel
News Summary - Housing tax exemption for retired Army personnel
Next Story