വിരമിച്ച സേന വിഭാഗക്കാർക്ക്് വീട്ടുനികുതി ഒഴിവാക്കി
text_fieldsകോഴിക്കോട്: ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നീ കേന്ദ്ര സായുധ പൊലീസ് സേന വിഭാഗങ്ങളിൽനിന്ന് വിരമിച്ചവരുടെ വീടുകൾക്കുള്ള കെട്ടിട നികുതി ഒഴിവാക്കി. വിരമിച്ചവരുടെ ഭാര്യമാർ, വിധവകൾ എന്നിവർക്കും ഈ ആനുകൂല്യം ലഭിക്കും.
ഇവർ താമസിക്കുന്ന വീടുകൾക്കേ നികുതിയിളവ് ലഭിക്കൂ എന്ന് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ സർക്കാർ വ്യക്തമാക്കി. 2021, 22 സാമ്പത്തിക വർഷം മുതലാണ് വസ്തു നികുതിയിൽ ഇളവ് അനുവദിക്കുക. അതുവരെ കുടിശ്ശികയുള്ള നികുതി അതത് തദ്ദേശ സ്ഥാപനങ്ങളിൽ അടച്ചവർക്ക് മാത്രമേ ഇളവ് അനുവദിക്കൂ. തറ വിസ്തീർണം 2000 അടിയിൽ കൂടാൻ പാടില്ല. ആനുകൂല്യം നേടാൻ ക്രമക്കേട് നടത്തിയാൽ ആനുകൂല്യം റദ്ദാക്കി നികുതി ഇൗടാക്കും. ഇളവ് ലഭിക്കുന്ന കെട്ടിടം വിൽപന നടത്തുകയോ കൈമാറ്റം നടത്തുകയോ ചെയ്യുേമ്പാൾ തദ്ദേശ സഥാപനങ്ങളെ അറിയിക്കണം. കോസ്റ്റ്ഗാർഡിൽനിന്ന് വിരമിച്ചവർക്ക് നേരത്തെ വീട്ടുനികുതിക്ക് പൂർണ ഇളവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.