Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലക്കേസ്​ പ്രതി...

കൊലക്കേസ്​ പ്രതി എങ്ങനെ ആംബുലൻസ്​ ഡ്രൈവറായി ​? -ചെന്നിത്തല

text_fields
bookmark_border
കൊലക്കേസ്​ പ്രതി എങ്ങനെ ആംബുലൻസ്​ ഡ്രൈവറായി ​? -ചെന്നിത്തല
cancel

തിരുവനന്തപുരം: കോവിഡ്​ ബാധിതയെ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല​. ഈ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന്​ ചെന്നിത്തല ആവശ്യപ്പെട്ടു.

ആംബുലൻസ്​ ഡ്രൈവർ കൊലക്കേസ്​ പ്രതിയാണെന്നാണ്​ എസ്​.പി പറയുന്നത്​. കൊലക്കേസ്​ പ്രതി എങ്ങനെ ആംബുലൻസ്​ ഡ്രൈവറായെന്നും ആര്​ ഇയാളെ നിയമിച്ചുവെന്നും ചെന്നിത്തല ചോദിച്ചു.

തലയണക്കടിയിൽ കത്തി വെച്ചുറങ്ങേണ്ട അവസ്ഥ ഉണ്ടാവില്ലെന്നാണ്​ അധികാരമേറ്റപ്പോൾ മുഖ്യമന്ത്രി പറഞ്ഞിരുന്നത്​​. എന്നാൽ ഇപ്പോൾ ആംബു​ലൻസിൽ ഒരു രോഗിക്ക്​ പോലും രക്ഷയില്ലെന്ന അവസ്ഥയാണ്​ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളം മയക്കുമരുന്നു മാഫിയയുടെ പിടിയിലാണ്​. ഇൗ അവസരത്തിലും അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട്​ മയക്കു മരുന്നു മാഫിയയെ സഹായിക്കുന്നതാണ്​. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട്​ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യ​പ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalaambulance rapeAranmula Ambulance Rape
Next Story