മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ എത്ര കാലം വേണം; അന്ന് മന്ത്രി വിശദീകരിച്ച ടെക്നോളജി ഇതാണ്
text_fieldsമുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ പലതരത്തിൽ ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു കഴിഞ്ഞു. 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ദുർബലമാണെന്നും പൊളിച്ചുപണിയണമെന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ ആവശ്യം. സിനിമാ താരങ്ങൾ അടക്കം മുല്ലപ്പെരിയാറിനെതിരെ പോസ്റ്റിടുകയും പ്രതിഷേധിക്കുകയും ചെയ്തു.
വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കക്ക് വകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും അനാവശ്യ ഭീതി പരത്തുന്നവർക്കുമെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഇതിനുമുമ്പും പലതവണ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും മുല്ലപ്പെരിയാർ ചർച്ചയായിട്ടുണ്ട്. അക്കാലത്തൊക്കെ നിയമസഭയും ഭരണ- പ്രതിപക്ഷങ്ങളുടെ തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും സാക്ഷിയായി.
മുല്ലപ്പെരിയാർ ഡാം പൊളിച്ച് പുതിയ ഡാം പണിയാൻ എത്ര കാലം വേണ്ടി വരുമെന്നതും പലതവണ ചോദ്യമായി ഉയർന്നു.
2012, ഉമ്മൻ ചാണ്ടി സർക്കാർ സംസ്ഥാനം ഭരിക്കുന്ന കാലം. നിയമസഭയിൽ പലപ്പോഴും മുല്ലപ്പെരിയാർ വലിയ ചർച്ചയായി. അക്കാലത്ത് നിയസഭ ചോദ്യോത്തരവേളയിൽ പി.കെ ബഷീർ എം.എൽ.എ ഒരു ചോദ്യമുന്നയിച്ചു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം കെട്ടുന്നതിന് എത്ര കാലം വേണം, അതിനെന്തെങ്കിലും പുതിയ ടെക്നോളജി സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ വിശദീകരിക്കണമെന്നായിരുന്നു ചോദ്യത്തിന്‍റെ സാരം.
ജലവിഭവ വകുപ്പ് മന്ത്രിയായ പി.ജെ.ജോസഫ് വിശദീകരിച്ചതിങ്ങനെയാണ് ' ഡൽഹിയിൽ ഈ അടുത്ത കാലത്ത് റൂർക്കി െഎ.ഐ.ടി സംഘടിപ്പിച്ച അന്താരാഷ്ട്രകോൺഫറൻസിൽ പങ്കെടുത്തിരുന്നു. പലരാജ്യങ്ങളിൽ നിന്നുള്ളവർ ആ കോൺഫറൻസിലുണ്ടായിരുന്നു. ആ കോൺഫറൻസിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി ഡാം നിർമിക്കാനുള്ള ടെക്നോളജിയും സമയവും സഭയിൽ അവതരിപ്പിച്ചത്.
റോളർ കോപാക്ടഡ് കോൺക്രീറ്റ് ഡാം എന്ന മെത്തേഡാണ് ഇപ്പോൾ ലോകത്തിൽ ഉപയോഗിക്കുന്നത്. ആ മെത്തേഡിലാണെങ്കിൽ രണ്ട് വർഷത്തിൽ താഴെയേ എടുക്കുകയുള്ളു. രണ്ടുകൊല്ലം കൊണ്ട് നമുക്ക് ഡാം പണിയാൻ കഴിയുമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.