ദേവികുളത്ത് എത്ര ഗാന്ധിമാരുണ്ട്?
text_fieldsഇടുക്കി: കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്നത് പ്രശസ്ത ചലചിത്രകാരൻ ജോൺ എബ്രഹാമിന്റെ കഥയാണ്. എന്നാൽ, ദേവികുളത്ത് എത്ര ഗാന്ധിമാരുണ്ട് എന്നത് കഥയല്ല, കാര്യമാണ്. ഗാന്ധിമാർ മാത്രമല്ല, കസ്തുർബയും നെഹ്രുവും കാറൽ മാർക്സ് ലെനിനും ഒക്കെ ദേവികുളം താലൂക്കിലെ തമിഴ് മേഖലയിലുണ്ട്. സ്വന്തം കുട്ടികൾക്ക് ദേശീയ നേതാക്കളുടെ പേരിട്ടാണ് തമിഴ് വംശജർ അവരോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നത്.
കമ്മ്യുണിസ്റ്റ് അനുഭാവികൾ അവരുടെ നേതാക്കളുടെ പേരിടുന്നു. വട്ടവടയിലെ ജനതാ നേതാവായിരുന്ന ഗാന്ധി ദാസൻ മക്കൾക്ക് പേരിട്ടത് മോഹൻദാസ് കരംചന്ദ് എന്നും കസ്തൂർബ എന്നുമാണ്. നെഹ്രുവും കാമരാജും കരുണാനിധിയും സ്റ്റാൻലിനും ഏറെയുണ്ട് ഈ മേഖലയിൽ. ഗാന്ധിമാരിൽ രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും രാഹുൽ ഗാന്ധിയുമുണ്ട്.
ഇവരിൽ രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിമാരുമാണ് നിരവധി. ഇന്ദിരാ പ്രിയദർശിനി, പ്രിയങ്ക തുടങ്ങിയ പേരുകളും കേൾക്കാം. മറയൂർ സെൻറ് മേരിസ് സ്കൂളിലെ ബൂത്തിൽ രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും വോട്ട് ചെയ്യാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.