മുഖ്യമന്ത്രിയെ അവിശ്വസിക്കുന്ന മന്ത്രിമാർ സഭയിൽ തുടരുന്നതെങ്ങനെ- ചെന്നിത്തല
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ടമായ മന്ത്രിമാർ സഭയിൽ തുടരുന്നതെങ്ങനെയെന്ന് പ്രതിപക്ഷ േനതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിലെ മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ വിശ്വാസമില്ല. ബുധനാഴ്ച മന്ത്രിസഭായോഗം നടക്കുേമ്പാൾ റവന്യൂമന്ത്രിയുടെ ഒാഫീസിൽ സമാന്തര യോഗം നടക്കുകയായിരുന്നു. സഭയിെല ഒരു മന്ത്രിയുടെ രാജിക്കായി സി.പി.െഎയുടെ നാലു മന്ത്രിമാരും അക്ഷരാർഥത്തിൽ സമരം ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയിൽ വിശ്വാസമില്ലെങ്കിൽ ഇവരെങ്ങനെ മന്ത്രി സഭയിൽ തുടരുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി ഏറ്റവും ദുർബലനാണ് എന്ന് തെളിഞ്ഞ ദിവസമായിരുന്നു ഇന്നലെ. തോമസ് ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ മുഖം നഷ്ടപ്പെട്ടു. ഭരണപരമായും ധാർമികമായും വൻ പ്രതിസന്ധിയാണ് എൽ.ഡി.എഫ് അഭിമുഖീകരിക്കുന്നത്. മുന്നണിയിലെ രണ്ടാം കക്ഷിക്ക് തങ്ങളുടെ അഭിപ്രായം നടപ്പാക്കാൻ സമരം െചയ്യേണ്ടി വന്നു. കൈയേറ്റക്കാർക്ക് മാത്രമേ സംസ്ഥാനത്ത് രക്ഷയുള്ളൂ.
എല്ലാവരും എതിർത്തിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചതെന്തിന്? അടിമുടി മാർക്സിസ്റ്റുകാരനായ ഇ.പി ജയരാജന് നൽകാത്ത സൗജന്യം തോമസ് ചാണ്ടിക്ക് നൽകിയത് എന്തിനാണ്? സി.പി.എമ്മും ചാണ്ടിയുമായുള്ള സാമ്പത്തിക ഇടപാടുകാണോ ഇതിനു പിന്നിൽ? ചാണ്ടിക്ക് മന്ത്രിസ്ഥാനം തിരികെ നൽകുന്നതിൽ മുഖ്യമന്ത്രി എന്തുറപ്പാണ് നൽകിയത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.