നിങ്ങളുടെ മൊബൈൽ നമ്പർ പരിവാഹൻ വെബ്സൈറ്റിൽ ലിങ്ക് ചെയ്തുവോ?
text_fieldsകൽപറ്റ: മോട്ടോർ വാഹന സർവിസുകൾ എല്ലാം പരിവാഹൻ വെബ്സൈറ്റ് മുഖാന്തരമുള്ള സർവിസിലേക്ക് മാറിയതിനാൽ വാഹനക്കൈമാറ്റം, വിലാസം മാറ്റൽ, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയവക്കെല്ലാം മൊബൈൽ നമ്പർ ആവശ്യമാണ്. മൊബൈൽ നമ്പറിൽ വരുന്ന ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) വെബ്സൈറ്റിൽ രേഖപ്പെടുത്തിയാൽ മാത്രമെ അപേക്ഷ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. ഈ ലിങ്കിൽ https://vahan.parivahan.gov.in ക്ലിക് ചെയ്താൽ മൊബൈൽ നമ്പർ പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്യാൻ കഴിയും. ഇങ്ങനെ ചെയ്യുന്നത് അടിയന്തിരഘട്ടങ്ങളിൽ ഉടമയ്ക്ക് പ്രയോജനകരമാണെന്ന് വയനാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അനൂപ് വർക്കി അറിയിച്ചു.
നിരവധി സൗകര്യങ്ങൾ
• ഉടമ അറിയാതെ കൃത്രിമ രേഖകൾ ഉപയോഗിച്ച് ഉടമസ്ഥതാവകാശം മാറ്റാൻ ആരെങ്കിലും ശ്രമിച്ചാൽ, ഉടമക്ക് മൊബൈൽ മെസേജ് വഴി അറിയിപ്പ് ലഭിക്കും.
• വാഹനം പരിവാഹൻ സൈറ്റിൽ ഉടമസ്ഥാവകാശം മാറ്റാതെ വിൽക്കുകയും വാങ്ങിയ വ്യക്തി ഉടമസ്ഥാവകാശം മാറ്റാതെ ഏതെങ്കിലും മോട്ടോർ വാഹന നിയമലംഘനം നടത്തുകയുമാണെങ്കിലും ഉടമയ്ക്ക് നിയമലംഘനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും.
• റോഡുകളിൽ പലതരത്തിലുള്ള കാമറകൾ മോട്ടോർ വാഹന വകുപ്പും പൊലീസും സ്ഥാപിച്ചിട്ടുള്ളതിനാൽ മോഷ്ടിക്കപ്പെട്ട വാഹനം ഇത്തരത്തിലുള്ള കാമറക്ക് മുന്നിലൂടെ ഓവർ സ്പീഡിലോ മറ്റു കുറ്റകരമായ അവസ്ഥയിലോ സഞ്ചരിച്ചാൽ ഉടമക്ക് മെസേജ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.