ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ എന്തു ചെയ്യും? വഴിയുണ്ട്
text_fieldsതിരുവനന്തപുരം: ഒരുമുന്നണിക്കും ഭൂരിപക്ഷമില്ലാത്ത നിരവധി തദ്ദേശ സ്ഥാപനങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിെൻറ ബാക്കിപത്രം. ഇത്തരം തദ്ദേശ സ്ഥാപനങ്ങളെ ആര് നയിക്കും എന്നതാകും ഇനിയുള്ള ദിവസങ്ങളിലെ ചൂടുള്ള ചർച്ച. കാലുവാരലും കുതികാൽ വെട്ടും കുതിരക്കച്ചവടവും യഥേഷ്ടം നടക്കും. വിമതർക്കും സ്വതന്ത്രർക്കും താരപരിവേഷം ലഭിക്കും.
ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ ആര് അധ്യക്ഷരാകും എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കൃത്യമായ ഉത്തരമുണ്ട്. വിജയിയെ തീരുമാനിക്കുന്നതുവരെ അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് ആവർത്തിക്കുക എന്നതാണ് ഒന്നാമത്തെ പോംവഴി. അതും നടന്നില്ലെങ്കിൽ നറുക്കെടുപ്പ് നടത്തും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറ മാർഗനിർദേശം:
ആവശ്യമെങ്കിൽ ഒന്നിലേറെ തവണ വോെട്ടടുപ്പ് നടത്തും. വിജയിയെ തീരുമാനിക്കുന്നതുവരെ വോട്ടെടുപ്പ് ആവർത്തിക്കും.
രണ്ട് സ്ഥാനാർഥികളേ ഉള്ളൂവെങ്കിൽ കൂടുതൽ സാധുവായ വോട്ടുകൾ നേടിയ ആളെ വിജയിയായി പ്രഖ്യാപിക്കും. സാധുവായ വോട്ട് തുല്യമായാൽ യോഗത്തിൽ തന്നെ നറുക്കെടുത്ത് തീരുമാനിക്കും.
രണ്ടിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ ഒരാൾക്ക് മറ്റെല്ലാവർക്കും കൂടി കിട്ടിയ വോട്ടിനേക്കാൾ വോട്ട് കിട്ടിയാൽ വിജയിക്കും.
സ്ഥാനാർഥികൾ രണ്ടിലധികമാവുകയും ആദ്യ വോെട്ടടുപ്പിൽ ഒരാൾക്കും ജയിക്കാൻ വേണ്ട വോട്ട് കിട്ടാതിരിക്കുകയും ചെയ്താൽ കുറച്ച് വോട്ട് ലഭിച്ചയാളെ തെരഞ്ഞെടുപ്പിൽനിന്ന് ഒഴിവാക്കും.
ഒരു സ്ഥാനാർഥിക്ക് ശേഷിക്കുന്ന സ്ഥാനാർഥിയേക്കാളോ ശേഷിക്കുന്ന സ്ഥാനാർഥികളുടെ മൊത്തം വോട്ടിനേക്കാളോ കൂടുതൽ സാധുവായ വോട്ട് ലഭിക്കുന്നതുവരെ വോെട്ടടുപ്പ് നടത്തും. ഏറ്റവും കുറച്ച് വോട്ട് കിട്ടുന്നവരെ ഒഴിവാക്കിയാകും വോെട്ടടുപ്പ് തുടരുക.
ഒന്നിലധികം വോെട്ടടുപ്പ് നടത്തേണ്ടി വരുേമ്പാൾ ഒാരോ ഘട്ടത്തിലും വ്യത്യസ്ത നിറം ബാലറ്റ് പേപ്പർ ഉപയോഗിക്കണം. അവ ഏത് ഘട്ടത്തിലാണ് ഉപയോഗിച്ചതെന്ന് രേഖപ്പെടുത്തുകയും വേണം.
മേയർമാരെ 28നറിയാം; പഞ്ചായത്ത് പ്രസിഡൻറുമാരെ 30ന് തെരഞ്ഞെടുക്കും
മേയർ/ചെയർമാൻ തെരഞ്ഞെടുപ്പ് ഡിസംബർ 28ന് രാവിലെ 11നും വൈസ് ചെയർമാൻ/ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം രണ്ടിനും നടക്കും. ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്ത് പ്രസിഡൻറുമാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 30ന് രാവിലെ 11നും വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഉച്ചക്കുശേഷം രണ്ടിനും നടത്തും.
വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതിെയങ്കിലും ഹാജരായില്ലെങ്കിൽ യോഗം അടുത്ത പ്രവൃത്തിദിവസത്തേക്ക് മാറ്റും. അതിൽ ക്വാറം നോക്കാതെ തെരഞ്ഞെടുപ്പ് നടക്കും. അധ്യക്ഷൻ, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് ഒാപൺ ബാലറ്റ് വഴിയാണ്. േവാട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിെൻറ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.