ഹൃദ്യ മികച്ച നടി
text_fieldsഹയർ സെക്കൻഡറി വിഭാഗം നാടകത്തിൽ മലപ്പുറം കൊളത്തൂർ നാഷനൽ എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥി കെ. ഹൃദ്യ മികച്ച നടിയായി. കെ.ആർ. മീരയുടെ ‘സ്വച്ഛ് ഭാരതി’ എന്ന കഥയെ ആസ്പദമാക്കി അവതരിപ്പിച്ച ‘തുണി’ നാടകത്തിലെ അഭിനയത്തിലൂടെയാണ് മികച്ച നടിയായത്. സമകാലിക ദേശീയ രാഷ്ട്രീയ, സാമൂഹിക അവസ്ഥകളെ ചിത്രീകരിക്കുന്ന നാടകത്തിൽ ‘ഭാരതി’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നാലു വർഷമായി കലോത്സവത്തിൽ നാടകത്തിൽ പെങ്കടുക്കാറുണ്ട്. അഭിനയിക്കാൻ ഏറെ ഇഷ്ടമുള്ള ഹൃദ്യയുടെ പ്രിയതാരം ശോഭനയാണ്. ജനാർദനൻ-സൗമിനി ദമ്പതികളുടെ മകളാണ്. ആദിദേവ് സഹോദരനാണ്. ജിനേഷ് ആമ്പല്ലൂർ സംവിധാനവും സജീവ് മൂരിയാട് രചനയും നിർവഹിച്ച ‘തുണി’ നാടകം എ ഗ്രേഡ് നേടി. കഴിഞ്ഞവർഷം ഹൃദ്യയും സംഘവും അവതരിപ്പിച്ച ‘ഒരു യക്ഷിക്കഥപോലെ’ എന്ന നാടകത്തിനായിരുന്നു മൂന്നാം സ്ഥാനം.
വിമിൻ മികച്ച നടൻ
എച്ച്.എസ്.എസ് നാടകവേദിയിൽ കണ്ണൂർ എടൂർ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.വി. വിമിൻ മികച്ച നടൻ. ‘വാൾപോസ്റ്റർ’ നാടകത്തിൽ വാൾ പോസ്റ്ററൊട്ടിക്കുന്ന പ്രകാശൻ എന്ന കഥാപാത്രത്തിെൻറ പൂർണതയാണ് വിമിന്‍ നടൻ പട്ടം നേടിക്കൊടുത്തത്. സ്കൂൾ പൂർവവിദ്യാർഥി ജിനോ ജോസഫാണ് രചനയും സംവിധാനവും നിർവഹിച്ചത്. സാധാരണക്കാരുടെ ജീവിത അരക്ഷിതാവസ്ഥയാണ് നാടക പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.