ചാവക്കാട് നഗരത്തിൽ വൻ തീപിടിത്തം; മൂന്ന് കടകൾ കത്തിനശിച്ചു -VIDEO
text_fieldsചാവക്കാട്: നഗരത്തിൽ വൻ തീപിടിത്തം. മൂന്ന് കടകൾ കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് തീ ആളിക്കത്തിയത്. തീപിടിത്തകാരണം വ്യക്തമല്ല.
നഗരത്തിലെ ട്രാഫിക് ഐലൻ്റ്റിനു വടക്ക്-കിഴക്ക് മൂലയിലെ അസീസ് ഫുട് വെയർ, ടിപ്പ് ടോപ്പ് ഫാൻസി സെൻറർ, ടെക്സ്റ്റയിൽ ഷോപ്പ് എന്നിവണ് പൂർണ്ണമായും കത്തിയമർന്നത്. ഓട് മേഞ്ഞ പഴയ കെട്ടിടത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. ചെരിപ്പ് കടയുടെ പിൻഭാഗത്ത് നിന്നാണ് തീ ആദ്യം കത്തിയുയർന്നത്.
അഗ്നിശമന സേനയുടെ ഗുരുവായൂർ, കുന്നംകുളം, പൊന്നാനി സ്റ്റേഷനുകളിൽ നിന്നായി എത്തിയ എട്ട് യൂണിറ്റും നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചാവക്കാട് പൊലീസും ചേർന്നാണ് തീ അണക്കാൻ ശ്രമിച്ചത്. മണിക്കൂറുകളുടെ പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്. സമീപത്തെ ടെലിവിഷൻ ചാനൽ, ഇലക്ട്രിക് കേബിളുകൾ എന്നിവ കത്തി. തൊട്ടടുത്ത ട്രാൻസ്‌ഫോർമറിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.