കരിപ്പൂരിൽ വൻ സ്വർണവേട്ട
text_fields70 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പൊലീസ് പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യാത്രക്കാരനെ കരിപ്പൂര്‍ പൊലീസ് പിടികൂടി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജില്‍ നാസാണ് (30) പിടിയിലായത്. 1.25 കിലോ ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ആഭ്യന്തര വിപണിയില്‍ 70 ലക്ഷം രൂപ വില വരും. അബൂദബിയില്‍നിന്ന് വ്യാഴാഴ്ച രാവിലെ 8.30ന് എത്തിയതായിരുന്നു ഷിജില്‍. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തെങ്കിലും സമ്മതിക്കാന്‍ തയാറായില്ല. തുടര്‍ന്ന് എക്സ്റേ പരിശോധനയില്‍ നാല് കാപ്സ്യൂളുകളിലായി ശരീരത്തിനകത്ത് ഒളിപ്പിച്ച സ്വര്‍ണമിശ്രിതം കണ്ടെത്തി.സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. വിശദ റിപ്പോര്‍ട്ട് കസ്റ്റംസിന് നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സ്വർണവും വിദേശ കറൻസിയും പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അഞ്ചു യാത്രക്കാരിൽനിന്നായി 4,166 ഗ്രാം സ്വർണമിശ്രിതവും രണ്ട് യാത്രക്കാരിൽനിന്നായി 8.12 ലക്ഷം രൂപക്ക് തുല്യമായ വിദേശ കറൻസിയും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ദുബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് അഫീഫിൽനിന്ന് 1,810 ഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചത്. 660 ഗ്രാം അടിവസ്ത്രത്തിനുള്ളിലും 1,150 ഗ്രാം ശരീരത്തിനുള്ളിലുമായിരുന്നു ഒളിപ്പിച്ചത്.
ദുബൈയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ ആതവനാട് സ്വദേശി ഷാഹുൽ ഹമീദ് ജീൻസിനുള്ളിൽ ഒളിപ്പിച്ച 228 ഗ്രാമും പിടികൂടി. ഇതേ വിമാനത്തിൽ എത്തിയ കണ്ണൂർ വിളമിന സ്വദേശി ആരിഫയിൽനിന്ന് 1,893 ഗ്രാമാണ് പിടിച്ചത്. കുഴമ്പുരൂപത്തിൽ തേച്ചുപിടിപ്പിച്ച നിലയിൽ കാർട്ടൻ പെട്ടിയിലായിരുന്നു സ്വർണം.
ദുബൈയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ ഓമശ്ശേരി സ്വദേശി മുഹമ്മദ് ഷഹീനിൽനിന്ന് ജീൻസിൽ ഒളിപ്പിച്ച നിലയിൽ 235 ഗ്രാം സ്വർണമിശ്രിതം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ദുബൈയിലേക്ക് പോകാൻ എത്തിയ രണ്ടു യാത്രക്കാരിൽനിന്നാണ് വിദേശ കറൻസി പിടിച്ചത്. കാസർകോട് സ്വദേശി മുഹമ്മദിൽനിന്ന് 5000 യു.എസ് ഡോളറും 425 യു.എ.ഇ ദിർഹമും കാസർകോട് സ്വദേശി അബ്ദുല്ല അഗീറിൽനിന്ന് 1950 ഒമാൻ റിയാലും 200 യു.എ.ഇ ദിർഹമുമാണ് പിടിച്ചത്. യഥാക്രമം 4,13,031 രൂപയും 3,99,613 രൂപയുമാണ് കറൻസി മൂല്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.