Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലീലിനെതിരെ...

ജലീലിനെതിരെ മലപ്പുറത്ത് കരിങ്കൊടി, ചീമുട്ടയേറ്​

text_fields
bookmark_border
ജലീലിനെതിരെ മലപ്പുറത്ത് കരിങ്കൊടി, ചീമുട്ടയേറ്​
cancel

മലപ്പുറം: ബന്ധു നിയമന വിവാദത്തിൽ കുടുങ്ങിയ മന്ത്രി കെ.ടി. ജലീലിന്​ ജില്ലയിൽ നേരിടേണ്ടിവന്നത്​ കടുത്ത യുവജന പ്രതിഷേധം. സംസ്​ഥാനതല പരിപാടികളടക്കം ഉദ്​ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ യൂത്ത്​ ലീഗ്​-യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ കരി​െങ്കാടി കാണിച്ചും ചീമുട്ടയെറിഞ്ഞും വഴിയിൽ തടഞ്ഞു. പ്രതിഷേധക്കാരിൽനിന്ന് മന്ത്രിയെ രക്ഷിക്കാൻ പൊലീസ്​ ഏ​െറ പാടുപ്പെട്ടു. മലപ്പുറത്ത്​ ഭവന നിർമാണ പദ്ധതിയുടെ ഉദ്​ഘാടന വേദിയിൽ മന്ത്രിക്കടുത്തുവരെ പ്രതിഷേധക്കാർ ആ​േ​ക്രാശ​വുമായെത്തി. മന്ത്രിയും സദസ്സും ഒരുനിമിഷം അമ്പരന്നു. പൊലീസിന്​ ഇത്​ വൻസുരക്ഷ വീഴ്​ചയായി. നിരവധി പൊലീസുകാർ ഉണ്ടായിരിക്കെയായിരുന്നു പ്രതിഷേധക്കാർ ചടങ്ങിലേക്ക്​ പാഞ്ഞുകയറിയത്​. റോഡ്​ ഉപരോധത്തെ തുടർന്ന്​ മലപ്പുറത്തും കൊണ്ടോട്ടിയിലും ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധ ഭാഗമായി യു.ഡി.എഫ്​ എം.എൽ.എമാരും ജനപ്രതിനിധികളും മന്ത്രി പ​െങ്കടുത്ത ചടങ്ങുകളിൽനിന്ന്​ വിട്ടുനിന്നു. ​കൊണ്ടോട്ടിയിൽ ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡൻറ്​ മാത്രമാണ് യ​ു.ഡി.എഫ്​ പ്രതിനിധിയായി പ​െങ്കടുത്തത്​.

കൊ​ണ്ടോട്ടിയിൽ റോഡിൽ കിടന്ന് തടയൽ
ശനിയാഴ്​ച രാവിലെ കൊണ്ടോട്ടിയിൽ ക്ഷേത്രപ്രവേശന വിളംബര വാർഷിക ജില്ലതല ഉദ്​ഘാടനത്തിനെത്തിയ മന്ത്രിയെ യൂത്ത്​ പ്രവർത്തകർ കരി​െങ്കാടി കാട്ടിയും വാഹനം ഉപരോധിച്ചും ദേശീയപാതയിൽ കിടന്ന് പ്രതിഷേധിച്ചു. കൊണ്ടോട്ടി വൈദ്യർ സ്മാരകത്തിൽ എത്തിയ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രതിഷേധവുമായി പ്രതിഷേധക്കാർ ചാടി വീണു. പൊലീസ് വ്യൂഹം സംരക്ഷണ കവചം തീർത്ത്​ മന്ത്രി വാഹനം മന്ദിരത്തിലേക്ക് കടത്തി. യൂത്ത് ലീഗ് പ്രവർത്തകർ റോഡിലിരുന്ന് മുദ്രാവാക്യം വിളി തുടർന്നു. യൂത്ത് ലീഗ് നേതാക്കളായ കെ.ടി. സക്കീർ ബാബു, ശരീഫ് പാലാട്ട്, പി.വി.എം. റാഫി, ഇസ്മാഈൽ എന്നിവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. നേതാക്കളെ വിട്ടയക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പൊലീസ്​ സ്​റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. പ്രവർത്തകർക്ക്​ ജാമ്യം ലഭിച്ച ശേഷം യൂത്ത്​ ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസി​​​​െൻറ നേതൃത്വത്തിൽ പ്രകടനം നടന്നു.

ആലത്തൂർപടിയിലും കരി​െങ്കാടി
മേൽമുറി മഅ്​ദിനുസ്സഖാഫത്തിസ്സുന്നിയ്യയിൽ ​െഎ.ടി.സി ഫീ ഇ​േമ്പഴ്​സ്​മ​​​െൻറ്​ പദ്ധതിയുടെ സംസ്​ഥാനതല ഉദ്​ഘാടനം ചെയ്യാനെത്തിയപ്പോഴും മന്ത്രി കരി​െങ്കാടി പ്രതിഷേധം നേരിട്ടു. വഴിയിലും ഉദ്​ഘാടന വേദിക്കരികിലും മന്ത്രിയെ തടയുമെന്ന വിവരത്തെ തുടർന്ന്​ റോഡിലും സ്ഥാപനത്തിലും വൻ പൊലീസ്​ സന്നാഹം ഒരുക്കിയിരുന്നു. മ​ന്ത്രി വരാനായതോടെ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ ദേശീയപാതയിൽ ആലത്തൂർപടിക്ക്​ സമീപം സംഘടിച്ചു. ഇതറിഞ്ഞ പൊലീസും സ്​ഥലത്തെത്തി. ഉച്ചക്ക്​ 12.15ന്​ മന്ത്രി വാഹനം കടന്നുപോകു​േമ്പാൾ ഇരുപതോളം പ്രവർത്തകർ വാഹനത്തിന്​ നേരെ കരി​െങ്കാടി വീശി. ഇവരെ പൊലീസ്​ മാറ്റി വാഹനത്തിന്​ വഴിയൊരുക്കി.

പ്രതിഷേധക്കാർ മന്ത്രിക്ക്​ തൊട്ടരികിൽ
കോട്ടപ്പടി മുനിസിപ്പൽ ബസ്​ സ്​റ്റാൻഡ്​​ ഒാഡിറ്റോറിത്തിൽ ഇമ്പിച്ചി ബാവ ഭവന പദ്ധതിയുടെ സംസ്​ഥാനതല ഉദ്​ഘാടനത്തിന്​ മന്ത്രി എത്തിയത്​ രണ്ടരയോടെ. വൻ പൊലീസ്​ സന്നാഹം ഒരുക്കിയിട്ടും മന്ത്രിക്കുനേരെ കരി​െങ്കാടി പ്രതിഷേധവും ചീമുട്ടയേറും അരങ്ങേറി. മന്ത്രി ഉദ്​ഘാടന വേദിയിലെത്തിയപ്പോഴേക്കും പുറത്ത്​ റോഡിൽ യൂത്ത്​ ലീഗ്​ പ്രവർത്തകർ ഉപരോധം തുടങ്ങി. ഇതിനിടെ പൊലീസുകാരിൽ ചിലരുടെ യൂനിഫോമിൽ നെയിം ബോർഡ്​ ഇല്ലെന്നും ഇവർ പുറത്തുനിന്നുമെത്തിയവരാണെന്നും പറഞ്ഞ്​ പ്രവർത്തകരും പൊലീസും ഉന്തും തള്ളുമായി. ഇതോടെ പൊലീസ്​ ലാത്തിച്ചാർജ്​ നടത്തി. പ്രവർത്തകർ ചിതറിയോടി. നിരവധി പ്രവർത്തകർക്കും പൊലീസിനും​ പരിക്കേറ്റു. ഭവനപദ്ധതിയുടെ ചെക്ക്​ വിതരണത്തിനായി വേദിയിൽനിന്ന്​ താഴെയിറങ്ങിയ മന്ത്രിക്ക്​ നേരെ യൂത്ത്​ ലീഗ്​ പ്രവർത്തകർ കരി​െങ്കാടിയുമായി പാഞ്ഞടുത്തു. ​​പെ​ടുന്നനെയുണ്ടായ നീക്കം പൊലീസിനെ ഞെട്ടിച്ചു. സുരക്ഷജീവനക്കാർ ഉടൻ പ്രതിഷേധക്കാരെ കീഴ്​പ്പെടുത്തി മാറ്റി. ചടങ്ങിനുശേഷം മടങ്ങിയ മന്ത്രിക്ക്​ നേരെ കോട്ടപ്പടിയിലും കരി​െങ്കാടി പ്രതിഷേധമുണ്ടായി.

പെരിന്തല്ലൂരിൽ ചീമുട്ടയേറ്​
മലപ്പുറത്തുനിന്ന്​ പരിപാടി കഴിഞ്ഞുമടങ്ങുകയായിരുന്ന മന്ത്രി കെ.ടി. ജലീലിനുനേരെ തിരൂർ ഭാഗത്ത്​ ആറിടത്ത്​ കരി​​െങ്കാടി കാട്ടി. പട്ടർനടക്കാവ്​ ടൗണിൽ പൈലറ്റ്​ വാഹനം കടന്നുപോയ ഉടൻ മന്ത്രി വാഹനത്തിനുനേരെ പ്രതിഷേധക്കാർ ചാടിവീണു. പൊലീസ് പ്രതിഷേധകാരെ വിരട്ടിയോടിച്ചു. പെരിന്തല്ലൂർ, ചെറിയ പറപ്പൂർ, ബീരാഞ്ചിറ, അമ്പലപ്പടി, സ്​കൂൾപ്പടി എന്നിവിടങ്ങളിലും മന്ത്രിക്കുനേരെ യൂത്ത്​ ലീഗുകാർ കരിങ്കൊടി കാട്ടി. പെരുന്തല്ലൂരിൽ മദ്​റസ റോഡ് ഉദ്​ഘാട​െനത്തിയ മന്ത്രിയെ പ്രവർത്തകർ തടഞ്ഞു. വാഹനത്തിന് നേരെ ചീമുട്ടയേറുമുണ്ടായി. പൊലീസ് പ്രതിഷേധക്കാരെ ലാത്തിവീശി വിരട്ടിയോടിച്ചു. വളാഞ്ചേരിയിൽ മന്ത്രിയുടെ വീടിന്​ സമീപം കരി​െങ്കാടി കാണിക്കാനെത്തിയ രണ്ട്​ യൂത്ത്​ ലീഗ്​ പ്രവർത്തകരെ രാവിലെ പൊലീസ്​ അറസ്​റ്റ്​ െചയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskt jaleelmylmalayalam newsMalappuram News
News Summary - huge protest against kt jaleel in malappuram- kerala news
Next Story