ആരോപണങ്ങളിൽ 'പെട്ട്' ബി.ജെ.പി
text_fieldsതിരുവനന്തപുരം: ആര്.എസ്.എസ് സൈദ്ധാന്തികന്‍ ആര്. ബാലശങ്കറിെൻറ ബി.ജെ.പി-സി.പി.എം ഡീൽ ആരോപണവും മുതിര്‍ന്ന നേതാവും എം.എൽ.എയുമായ ഒ. രാജഗോപാലിെൻറ വോട്ട് കച്ചവട വെളിപ്പെടുത്തലും ബി.ജെ.പിയെ വെട്ടിലാക്കി.
ഇൗ ആരോപണങ്ങൾ ഇരുമുന്നണികളും ആയുധമാക്കിയതോടെ വിശദീകരിക്കാനാകാതെ പ്രതിരോധത്തിലാകുകയാണ് ബി.ജെ.പി നേതൃത്വം.
നേമം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രകീർത്തിക്കുന്ന രാജഗോപാലിെൻറ നടപടിയിലും ബി.ജെ.പിക്കുള്ളിൽ കടുത്ത അതൃപ്തിയാണുള്ളത്.
ബാലശങ്കറിെൻറ 'ഡീൽ' പ്രസ്താവന ഉപയോഗിച്ച് പ്രചാരണം ശക്തമാക്കാനുള്ള നീക്കം യു.ഡി.എഫ് ആരംഭിച്ചു. അതിനിടെയാണ് കോ-ലീ-ബി സഖ്യമുണ്ടായിരുന്നെന്ന് പറഞ്ഞ് ഒ. രാജഗോപാൽ പരോക്ഷമായി എൽ.ഡി.എഫിെൻറ രക്ഷകനായി എത്തിയത്.
അദ്ദേഹത്തിെൻറ വാക്കുകൾ കടമെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ രംഗത്തെത്തി.
ഇരുമുന്നണികളുെടയും ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിയാതെ വലയുകയാണ് ബി.ജെ.പി നേതൃത്വം. തനിക്ക് ശേഷം പ്രളയം എന്ന നിലയിലാണ് രാജഗോപാലിെൻറ ഇൗ പ്രസ്താവനയെന്നും ചില നേതാക്കൾ 'മാധ്യമ'ത്തോട് പറഞ്ഞു. ബാലശങ്കറെ അപ്പാടെ തള്ളിയ ബി.ജെ.പി നേതൃത്വത്തിന് പേക്ഷ, രാജഗോപാലിെൻറ കാര്യത്തിൽ അതിന് സാധിച്ചിട്ടില്ല.
കോ-ലീ-ബിയുമായി മാത്രമല്ല സി.പി.എമ്മുമായും ധാരണയുണ്ടാക്കി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി എം.ടി. രമേശും വ്യക്തമാക്കുന്നത്. പി.പി. മുകുന്ദൻ, കെ. രാമൻപിള്ള ഉൾെപ്പടെ മുതിർന്ന നേതാക്കളും പരോക്ഷമായി ഇക്കാര്യങ്ങൾ സമ്മതിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.