Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണാഭരണങ്ങളിൽ...

സ്വർണാഭരണങ്ങളിൽ എച്ച്​.യു.ഐ.ഡി നടപ്പാക്കുന്നത് നീട്ടിവക്കണം: ഓൾ കേരള ഗോൾഡ് ആൻറ്​ സിൽവർ മർച്ചൻറ്​സ്​ അസോസിയേഷൻ

text_fields
bookmark_border
സ്വർണാഭരണങ്ങളിൽ എച്ച്​.യു.ഐ.ഡി നടപ്പാക്കുന്നത് നീട്ടിവക്കണം: ഓൾ കേരള ഗോൾഡ് ആൻറ്​ സിൽവർ മർച്ചൻറ്​സ്​ അസോസിയേഷൻ
cancel
camera_alt

എച്ച്​.യു.ഐ.ഡി നടപ്പാക്കുന്നത് നീട്ടിവക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബി.​െഎ.എസ്​ ഡയറക്ടർ ജനറൽ പ്രമോദ് തിവാരിക്ക് എ.കെ.ജി.എസ്​.എം.എയുടെ നിവേദനം സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്​ദുൽ നാസർ നൽകുന്നു. സംസ്ഥാന കൗൺസിൽ അംഗം ജയചന്ദ്രൻ പള്ളിയമ്പലം, അഡ്വ. നേമം ചന്ദ്രബാബു എന്നിവർ സമീപം

ന്യൂഡൽഹി: ജൂലൈ ഒന്നു മുതൽ നിർബന്ധമാക്കിയിരിക്കുന്ന ഹാൾ മാർക്കിങ്​ യുനീക്​ ​െ​എഡൻറിഫിക്കേഷൻ (എച്ച്​.യു.ഐ.ഡി) നിയമം നടപ്പാക്കുന്നത്​ നീട്ടിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, ബി.ഐ.എസ്​ ഡയറക്ടർ ജനറൽ പ്രമോദ് തിവാരി എന്നിവർക്ക് ഓൾ കേരള ഗോൾഡ് ആൻറ്​ സിൽവർ മർച്ചൻറ്​സ്​ അസോസിയേഷൻ നിവേദനം നൽകി. ഹാൾമാർക്കിങ്​ സെൻററുകൾ യു.ഐ.ഡി ചെയ്തു നൽകുന്നതിന് കാലതാമസം വരുന്നത് സ്വർണ വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്​ടിച്ചിരിക്കുകയാണെന്ന്​ അസോസിയേഷൻ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഹാൾമാർക്കിങ്​ സെൻററുകൾ ഒരു മാസമായി എച്ച്​.യു.ഐ.ഡി പതിച്ചു നൽകുന്നില്ല. ഓൺലൈൻ സർവർ തകരാറാണ് കാരണമായി ഹാൾമാർക്കിങ്​ സെൻററുകൾ പറയുന്നത്. എച്ച്​.യു.ഐ.ഡിയിലെ മൂന്ന്​ മുദ്രകളാണ് സ്വർണാഭരണങ്ങളിൽ പതിക്കേണ്ടത്. ആയിരക്കണക്കിന് ആഭരണങ്ങളിൽ ഹാൾ മാർക്ക് ചെയ്യുന്ന വ്യാപാരികൾക്ക് ഇപ്പോൾ അതിന് കഴിയാത്ത അവസ്ഥയിലാണ്.

ആവശ്യമായ മുന്നൊരുക്കമൊന്നുമില്ലാതെയാണ്​ ജൂലൈ ഒന്നു മുതൽ സ്വർണാഭരണങ്ങളിൽ ഹാൾ മാർക്കിം യുനീക് ഐഡൻറിഫിക്കേഷൻ കോഡ് നിർബന്ധമാക്കിയത്. ഇത് ലളിത വൽക്കരിച്ച് നടപ്പാക്കുന്നതിന് രണ്ട്​ വർഷത്തേക്ക് മാറ്റിവക്കണമെന്നും അതുവരെ ജൂൺ 16 നു മുമ്പുള്ള ഹാൾ മാർക്കിങ്​ രീതി തുടരണമെന്നും ഓൾ കേരള ഗോൾഡ് ആൻറ്​ സിൽവർ മർച്ചൻറ്​ അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്​ദുൽ നാസർ, സംസ്ഥാന കൗൺസിൽ അംഗം ജയചന്ദ്രൻ പള്ളിയമ്പലം, അഡ്വ. നേമം ചന്ദ്രബാബു എന്നിവർ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goldHallmark gold
News Summary - HUID implementation on gold jewelery should be postponed: All Kerala Gold and Silver Merchants Association
Next Story