നോട്ട് ദുരിതം ജനാധിപത്യ മനസ്സില്ലാത്ത ഭരണാധികാരിയുള്ളതിന്‍െറ തെളിവ് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ജനാധിപത്യ മനസ്സില്ലാത്ത ഭരണാധികാരികള്‍ രാജ്യത്തുണ്ടായാല്‍ എന്ത് സംഭവിക്കുമെന്നതിന്‍െറ തെളിവാണ് നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജനം അനുഭവിക്കുന്ന ദുരിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് പ്രതിസന്ധി പരിഹരിക്കുക, സഹകരണ മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം രാജ്ഭവന്‍ മുതല്‍ കാസര്‍കോട് വരെ എല്‍.ഡി.എഫ് നടത്തിയ മനുഷ്യച്ചങ്ങലയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭ്രാന്തന്‍ നടപടികള്‍ സ്വീകരിക്കുന്ന ഭരണാധികാരികളല്ല വേണ്ടത്. സമചിത്തതയുള്ള ഏതൊരാളും തീരുമാനമെടുക്കുമ്പോള്‍ പരിണതഫലത്തെക്കുറിച്ച് ചിന്തിക്കും. ജനാധിപത്യ മനസ്സുണ്ടെങ്കിലേ അത് സാധിക്കൂ. അമിതാധികാര മനസ്സാണെങ്കില്‍ തോന്നുംപോലെ കാര്യങ്ങള്‍ ചെയ്യും. അതിന്‍െറ ദുരന്തമാണ് രാജ്യം ഏറ്റുവാങ്ങുന്നത്. നോട്ട് അസാധുവാക്കലിന്‍െറ ദുരിതത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ സാമ്പത്തികശാസ്ത്രം അറിയേണ്ടതില്ല. നാട്ടില്‍ ജീവിക്കുന്നതിന്‍െറ അടിസ്ഥാനത്തില്‍ കാര്യം വിലയിരുത്താന്‍ ആളുകള്‍ക്ക് കഴിയും. കേരളത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കുനേരെ സ്വീകരിച്ച നടപടി തെറ്റായെന്ന് ഉത്തരവാദപ്പെട്ടവര്‍ വാക്കാല്‍ സമ്മതിക്കാന്‍ തയാറാണെന്നും പിണറായി പറഞ്ഞു.
രാജ്ഭവനുമുന്നിലെ പരിപാടിയില്‍ കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ എന്നിവരും സംസാരിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, നീലലോഹിതദാസന്‍, ഉഴവൂര്‍ വിജയന്‍, ആനത്തലവട്ടം ആനന്ദന്‍, സി. ദിവാകരന്‍, ചെറിയാന്‍ ഫിലിപ്, ആന്‍റണി രാജു, കെ.ആര്‍. അരവിന്ദാക്ഷന്‍, ആനാവൂര്‍ നാഗപ്പന്‍, എം. വിജയകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.