ജാമ്യക്കാരിയിൽ നിന്ന് റിക്കവറി; ബാങ്കിനെതിരെ മനുഷ്യാവകാശ കമീഷൻ
text_fieldsതൃശൂർ: വായ്പയെടുത്ത ആളിനെ ഒഴിവാക്കി ജാമ്യക്കാരിയിൽ നിന്നു മാത്രം വായ്പ കുടിശ്ശിക പിടിച്ചെടുക്കുന്ന ബാങ്ക് നടപടി ശരിയല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വായ്പ എടുത്ത ഉദ്യോഗസ്ഥയിൽ നിന്ന് കുടിശ്ശിക ഈടാക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
വായ്പക്കാരിയിൽ നിന്ന് കുടിശ്ശിക ഈടാക്കുന്നുണ്ടെന്ന ബാങ്കിെൻറ വാദം രേഖകളുടെ അഭാവത്തിൽ കമീഷൻ തള്ളി. ജല അതോറിറ്റി ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് നടപടി. 2012 ലാണ് സഹപ്രവർത്തകക്ക് വേണ്ടി പരാതിക്കാരി സംസ്ഥാന സഹകരണ ബാങ്കിെൻറ തൃശൂർ ശാഖയിൽ മൂന്നു ലക്ഷം രൂപയുടെ വായ്പക്ക് ജാമ്യം നിന്നത്. സഹപ്രവർത്തക വായ്പ അടയ്ക്കുന്നതിൽ വീഴ്ച വരുത്തി. തുടർന്ന് ജാമ്യക്കാരിയിൽ നിന്ന് കുടിശ്ശിക ഈടാക്കാൻ തുടങ്ങി. ശമ്പളത്തിൽ നിന്ന് കുടിശ്ശിക പിടിച്ചെടുക്കാൻ ജാമ്യക്കാരി ബാങ്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബാങ്ക് കമീഷനെ അറിയിച്ചു.
വായ്പ തിരിച്ചടക്കാൻ വീഴ്ച വരുത്തിയാൽ കടമെടുത്ത ആളിൽ നിന്നും ജാമ്യക്കാരിൽ നിന്നും റിക്കവറി നടത്താൻ ബാങ്കിന് അധികാരമുണ്ടെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. വായ്പക്കാരിയിൽ നിന്ന് തുക ഈടാക്കാതെ ജാമ്യക്കാരിയിൽ നിന്നും മാത്രം കുടിശ്ശിക പിടിക്കുകയാണെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.