ജപ്തി നടപടി നേരിടുന്നവർക്ക് ഇളവ് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
text_fieldsതിരുവനന്തപുരം: ഭവന നിർമ്മാണത്തിനും കാർഷികാവശ്യത്തിനും വായ്പയെടുത്ത രണ്ട് പേർക്ക് ജപ്തി നടപടി ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഇളവ് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഭവന നിർമ്മാണ ബോർഡ് സെക്രട്ടറിക്കും എസ്.ബി.ഐക്കുമാണ് നിർദ്ദേശം നൽകിയത്.
ആര്യനാട് സ്വദേശി വി. ശ്രീധരനും പെരുങ്കടവിള സ്വദേശി ജി. സോമനുമാണ് ജപ്തി നടപടി ഒഴിവാക്കി വായ്പ ഒറ്റത്തവണ തീർപ്പാക്കാൻ അനുവദിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടത്. വി. ശ്രീധരൻ ഭവന നിർമ്മാണ ബോർഡിൽ നിന്നും താഴ്ന്ന വരുമാനക്കാർക്കുള്ള 70,000 രൂപയുടെ വായ്പയാണ് എടുത്തത്. സ്വന്തമായുള്ള പത്ത് സെന്റ് സ്ഥലം പണയപ്പെടുത്തിയായിരുന്നു വായ്പ എടുത്തത്. 4, 30,069 രൂപയാണ് പലിശ ഉൾപ്പെടെയുള്ള കുടിശിക. ജപ്തി നടപടികൾ ആരംഭിച്ചതോടെ സ്ഥലം വലിറ്റാലും കുടിശിക തീർക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് കമീഷനെ സമീപിച്ചത്.
പൊതുമരാമത്ത് വകുപ്പിൽ നിന്നും പാർടൈം ജീവനക്കാരനായി വിരമിച്ച ജി. സോമൻ വാഴകൃഷി ചെയ്യാനാണ് എസ്.ബി.ഐ ബാലരാമപുരം ശാഖയിൽ നിന്നും 50,000 രൂപ വായ്പയെടുത്തത്. കുടിശിക അടയ്ക്കാത്തതിനാൽ ജപ്തി നടപടി തുടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.